കാസര്‍കോട് (www.evisionnews.co): ബെണ്ടിച്ചാലിലെ കലാ കായിക സാംസ്‌കാരിക ഫോറം ഫീനിക്‌സ് ബെണ്ടിച്ചാലിന്റെ ഓഫീസ് ഉത്ഘാടനം ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ നിര്‍വഹിച്ചു. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ എഎസ്‌ഐ പത്മനാഭന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് ഭരണഘടനാ ആമുഖം വായിച്ച് പ്രതിജ്ഞയെടുത്തു.
ഫീനിക്‌സ് ബെണ്ടിച്ചാല്‍- കേരള ബ്ലഡ് ഡോണേഴ്‌സ് കാസറഗോഡ് യുണിറ്റ്- ക്ലിനി കെയര്‍ ഹോസ്പിറ്റല്‍ ചട്ടഞ്ചാലുമായി സഹകരിച്ച് സൗജന്യ രക്തഗ്രൂപ്പ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥി കളടക്കം നിരവധിപേര്‍ പങ്കെടുത്തു. പ്രസിഡന്റ് ഖാദിര്‍ ബെണ്ടിച്ചാല്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി ഇബ്രാഹിം കല്ലട നന്ദിയും പറഞ്ഞു.
Post a Comment
0 Comments