കാസര്‍കോട് (www.evisionnews.co): മാറുന്ന വ്യവസായ സാഹചര്യങ്ങളില്‍ കൂട്ടായ്മകളുടെ പ്രസക്തി വലുതാണെന്നും യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ അതാത് മേഖലകളുടെ വളര്‍ച്ചക്ക് ഉതകുമെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു. തീപിടുത്തത്തില്‍ കത്തിയമര്‍ന്ന പഴയ ബസ്്റ്റാന്റിനടുത്ത് സഫ കോംപ്ലക്സിലെ ക്യൂമാര്‍ക് ഐഡി കാര്‍ഡ് പ്രിന്റിംഗ് സ്ഥാപനം കേരള പ്രിന്റേഴ്സ് അസോസിയേഷന്റെ (കെ.പി.എ) ആഭിമുഖ്യത്തില്‍ നവീകരിച്ചതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.പി.എ കാസര്‍കോട് മേഖലാ പ്രസിഡന്റ് എ. രവിശങ്കര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മുജീബ് അഹമ്മദ്, സെക്രട്ടറി വി.ബി അജയകുമാര്‍, ട്രഷറര്‍ ടി.പി അശോക് കുമാര്‍, കാസര്‍കോട് മേഖലാ സെക്ര. പ്രജിത് മേലത്ത്, എ.കെ മൊയ്തീന്‍ കുഞ്ഞി, സുധീഷ് ക്രാഫ്റ്റ്, മണികണ്ഠന്‍ വി., വേണു ഗോപാല എസ്., ഷാഹുദ്ദീന്‍ എ.കെ, മൊയ്നു കാസര്‍കോട്, നരേന്ദ്രന്‍ കെ., അനില്‍ റീഗോ, വേണു ഷാര്‍പ്പ്, റഹീം ക്രൗണ്‍, അഷ്റഫ് സോണു, താഹിര്‍ ത്വയ്ബ, റഹീം ചൂരി, അസ്ലം ചോക്ലേറ്റ്, പി. അനുരാജ് സംസാരിച്ചു. ഒരു ലക്ഷത്തിലധികം രൂപ ചെലവിലാണ് നവീകരണം നടത്തിയത്.
Post a Comment
0 Comments