Type Here to Get Search Results !

Bottom Ad

എന്‍.പി.ആറിലെ സര്‍ക്കാര്‍ ഒളിച്ചുകളിക്കെതിരെ വെള്ളിയാഴ്ച മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം

കാസര്‍കോട് (www.evisionnews.co): എന്‍.പി.ആര്‍ നടപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഒളിച്ചുകളിക്കെതിരെ മുസ്ലിം ലീഗ് മുനിസിപ്പല്‍, പഞ്ചായത്ത് തലങ്ങളില്‍ വെള്ളിയാഴ്ച വൈകിട്ട് പ്രതിഷേധ പ്രകടനം നടത്തും. എന്‍.പി.ആര്‍ നടപ്പാക്കില്ലെന്ന് പ്രസംഗിക്കുകയും എന്നാല്‍ ഉദ്യോഗസ്ഥര്‍ നിരന്തരം ഇതിനായി സര്‍ക്കുലര്‍ പുറത്തിറക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. 

എന്‍.ആര്‍.സി (ദേശീയ പൗരത്വ രജിസ്റ്റര്‍) നടപ്പാക്കുന്നതിന്റെ ആദ്യപടിയായിട്ടാണ് എന്‍.പി.ആര്‍ വിശേഷിപ്പിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ കേരളം ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ എന്‍.പി.ആര്‍ നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ നഗരസഭകളും തഹസില്‍ദാര്‍മാരും ഇതുസംബന്ധിച്ച് പുറത്തിറക്കുന്ന കത്തുകളില്‍ എന്‍.പി.ആര്‍ പരാമര്‍ശം വ്യാപകമായി കടന്നുവരുന്നുണ്ട്. 

താമരശ്ശേരി, മഞ്ചേരി, നിലമ്പൂര്‍, രാമനാട്ടുകര തുടങ്ങി നിരവധി പ്രദേശങ്ങളില്‍ എന്‍.പി.ആര്‍ നടപടികള്‍ക്കായി അധ്യാപകരെ ആവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ തെറ്റ് ഓരോ ദിവസവും ആവര്‍ത്തിക്കുന്നത് നോക്കി നില്‍ക്കാനാവില്ലന്ന് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. കേന്ദ്രവുമായി ഒത്തുകളിച്ച് എന്‍.പി.ആര്‍ ഒളിച്ചുകടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമംനടക്കുന്നത്. ഇതിനെതിരെ ജനാധിപത്യ വിശ്വാസികള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്നും മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജില്ലയിലെ മുഴുവന്‍ മുനിസിപ്പല്‍- പഞ്ചായത്ത് തലങ്ങളിലും പ്രതിഷേധ പ്രകടനം നടത്തണമെന്നും ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ടി.ഇ അബ്ദുല്ലയും ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാനും അഭ്യര്‍ത്ഥിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad