ബദിയടുക്ക (www.evisionnews.co): മാതൃത്വത്തിന്റെയും പിതൃത്വത്തിന്റെയും മക്കളുടെയും സ്‌നേഹവാല്‍സല്യം നഷ്ടപെട്ട് അവരുടെതല്ലാത്ത കാരണം ഓള്‍ഡേയ്ജ് ഹോമില്‍ അഭയം തേടേണ്ടിവന്ന മാതാക്കാള്‍ക്ക് സ്‌നേഹ സന്ദേശവുമായി ചെങ്കള സഹ്‌റ വുമന്‍സ് ഡേ കോളജിലെ വിദ്യാര്‍ത്ഥിനികളും അധ്യാപകരും എത്തിചേര്‍ന്നു. ഹോള്‍ഡേയ്ജ് ഹോമിലെ അധ്യാപകര്‍ സ്വീകരിച്ചു.
അന്തേവാസികളോടൊപ്പം കേക്ക് മുറിച്ചും ഉച്ചഭക്ഷണം കഴിച്ചും അവരുമായി കുശലാന്വേഷണം നടത്തിയും മണിക്കൂറുകളോളം ചെലവഴിച്ചു. അധ്യാപകരായ സുഹൈല്‍ ഹുദവി, ഹസ്മത്ത്, റജീഷ, പിടിഎ പ്രസിഡന്റ് ലത്തീഫ് മാര്‍പ്പനടുക്കം, യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ റമീസ നസ്‌റിന്‍, കണ്‍വീനര്‍ ആസിയത് കസ്‌ന, ഭാരവാഹികളായ ഫാത്തിമ, അന്‍സീബ നേതൃത്വം നല്‍കി.
Post a Comment
0 Comments