കാസര്‍കോട് (www.evisionews.co): ഇന്ത്യന്‍ ഭരണ ഘടനയ്‌ക്കെതിരായി ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങുകയും ഇന്ത്യന്‍ ജനത സമരം ഏറ്റെടുക്കുകയും ചെയ്തതോടെ ആര്‍എസ്എസിനു ഉറക്കമില്ലാതായിരിക്കുകയാണ് എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോടും ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാലും പറഞ്ഞു.
ചെമ്മനാട് പരവനടുക്കത്ത് ആസാദി മുദ്രവാക്യം മുഴക്കി എന്നാരോപിച്ച് എംഎസ്എഫ് പ്രവര്‍ത്തകരെ മാരകമായി ആക്രമിച്ചത് ഇതിന്റെ ഭാഗമായാണ്. ആസാദി മുദ്രവാക്യങ്ങള്‍ പൊതുസമൂഹത്തോടൊപ്പം ഇനിയും എംഎസ്എഫ് മുഴക്കും. അക്രമം അഴിച്ചുവിടാനാണ് ആര്‍എസ്എസ് ശ്രമമെങ്കില്‍ കാസര്‍കോട്ടെ വിദ്യാലയങ്ങള്‍ എബിവിപി പ്രവര്‍ത്തകര്‍ക്ക് അന്യമാവുമെന്നും ഇത്തരം ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ ഉണ്ടാവണമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
Post a Comment
0 Comments