കോഴിക്കോട് (www.evisionnews.co): ലൈഫ് ഭവന പദ്ധതിയില്‍ വീട് നിഷേധിച്ചെന്നാരോപിച്ച് വാര്‍ഡ് മെമ്പറുടെ മേല്‍ പെട്രൊളൊഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കോഴിക്കോട് കുറ്റ്യാടി വേളം പഞ്ചായത്തിലാണ് സംഭവം. പഞ്ചായത്ത് ഓഫീസിലെത്തിയ ബാലന്‍ എന്ന ഗുണഭോക്താവ് കൈവശമുണ്ടായിരുന്ന രണ്ടു കുപ്പി പെട്രോള്‍ സ്വന്തം ശരീരത്തിലും ലീലയുടേയും ശരീരത്തിലും ഒഴിച്ച് തീ കൊളുത്തുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു.
ഓടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് ബലം പ്രയോഗിച്ച് ഇയാളെ പിടിച്ചു മാറ്റുകയായിരുന്നു. പിന്നീട് ബാലനെ പൊലീസിന് കൈമാറി. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ലീലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ ബാലനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്ത് വരുകയാണ്. ലൈഫ് ഭവന പദ്ധതിയിലുള്‍പ്പെടുത്തി ബാലന്റെ ഭാര്യക്ക് നേരത്തെ വീട് നല്‍കിയിട്ടുണ്ട് എന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. എന്നാല്‍, താന്‍ വേറെ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും പട്ടികയില്‍ പേരുണ്ടെന്നും ബാലന്‍ പറയുന്നു.
Post a Comment
0 Comments