ചെര്‍ക്കള (www.evisionnews.co): സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ ഇന്ത്യക്കകത്തും പുറത്തും പ്രവര്‍ത്തിച്ചുവരുന്ന അല്‍ബിറ് ഇസ്ലാമിക് പ്രീ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കാസര്‍കോട് ജില്ലാ ഫെസ്റ്റ് ഈമാസം അഞ്ചിന് എതിര്‍ത്തോട് നടക്കും.
എതിര്‍ത്തോടില്‍ പ്രത്യേകം സജ്ജമാക്കിയ എം.എ ഖാസിം മുസ്ലിയാര്‍ നഗറിലാണ് കിഡ്‌സ് ഫെസ്റ്റ് നടക്കുന്നത്. ജില്ലയിലെ ഇരുപത് സ്ഥാപനങ്ങളില്‍ നിന്നായി 500ലധികം പ്രതിഭകള്‍ 50തോളം ഇനങ്ങളിലായി മാറ്റുരക്കും.പരിപാടികള്‍ക്കായി വിപുലമായ സന്നാഹങ്ങള്‍ ഒരുക്കിയതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അഞ്ചിന് രാവിലെ ഒമ്പതിന് മുഹ്യദ്ധീന്‍ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ് വൈ. മുഹമ്മദ് കുഞ്ഞി ഹാജി പതാക ഉയര്‍ത്തും. ഉദ്ഘാടന സമ്മേളനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
ചെയര്‍മാന്‍ എന്‍.പി.എം സയ്യിദ് ഫള്‌ലുദ്ദീന്‍ കോയമ്മ തങ്ങള്‍ അധ്യക്ഷനാകും. സമസ്ത ഉപാധ്യക്ഷന്‍ യു.എം അബ്ദുറഹ്മാന്‍ മൗലവി അനുഗ്രഹ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ മുഖ്യാതിഥിയായി സംബന്ധിക്കും. അല്‍ബിര്‍റ് ഫെസ്റ്റ് സ്റ്റേറ്റ് കണ്‍വീനര്‍ ജാബിര്‍ ഹുദവി ചാനടുക്കം മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര, അബ്ദുസലാം ദാരിമി ആലംപാടി, സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, അബൂബക്കര്‍ സാലൂദ് നിസാമി, മുഹമ്മദ് ഫൈസി കജ, ബേര്‍ക്ക ഹുസൈന്‍ കുഞ്ഞി ഹാജി സംബന്ധിക്കും.
വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന സംഗമം മഞ്ചേശ്വരം എം.എല്‍.എ എം.സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. അല്‍ബിര്‍റ് സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍ കെ.പി മുഹമ്മദ് അധ്യക്ഷനാകും. അല്‍ബിര്‍ സ്റ്റേറ്റ് അക്കാദമിക് കോര്‍ഡിനേറ്റര്‍ ഇസ്മായില്‍ മുജദ്ദിദി പ്രതിഭാ പുരസ്‌കാരം വിതരണം ചെയ്യും. സ്റ്റേറ്റ് ട്രെയിനിംഗ് കണ്‍വീനര്‍ ഫൈസല്‍ ഹുദവി പരതക്കാട് മുഖ്യപ്രഭാഷണം നടത്തും. എതിര്‍ത്തോട് ജമാഅത്ത് ട്രഷറര്‍ അബൂബക്കര്‍ കാട്ടുകൊച്ചി,മൊയ്തു മാസ്റ്റര്‍ വാണിമേല്‍,ഹസ്സന്‍ മാസ്റ്റര്‍,ഹംസ മാസ്റ്റര്‍ മയ്യില്‍,നാസര്‍ മാസ്റ്റര്‍ കല്ലൂരാവി,നാസര്‍ ഫൈസി പാവന്നൂര്‍,മുനീര്‍ ഉദിനൂര്‍ സംബന്ധിക്കും. പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എന്‍.പി.എം സയ്യിദ് ഫള്‌ലുദ്ദീന്‍ കോയമ്മ തങ്ങള്‍, മുഹമ്മദ് ഹസന്‍ ദാരിമി, അല്‍ബിര്‍റ് ജില്ലാ കോഡിനേറ്റര്‍ ജാബിര്‍ ഹുദവി ചാനടുക്കം, ജനറല്‍ കണ്‍വീനര്‍ റഷീദ് ബെളിഞ്ചം, വര്‍ക്കിംഗ് കണ്‍വീനര്‍ ഇ. അബ്ദുള്ള കുഞ്ഞി എതിര്‍ത്തോട്, അഹമ്മദ് ഹാജി, ശരീഫ് ആലംപാടി സംബന്ധിച്ചു.
Post a Comment
0 Comments