മഞ്ചേശ്വരം (www.evisionnews.co): കാണാതായ അധ്യാപികയുടെ മൃതദേഹം കുമ്പള പെര്‍വാഡ് കടപ്പുറത്ത് കണ്ടെത്തി. മിയാപദവ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപികയും ചികുര്‍പാദയിലെ പരേതനായ കൃഷ്ണന്റെയും ലീലാവതിയുടെയും മകളുമായ രൂപ (40)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ സ്‌കൂളിലേക്കാണെന്ന് പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. രാത്രിയും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ചന്ദ്രന്‍ മഞ്ചേശ്വരം പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷിച്ചുവരികയായിരുന്നു. അതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കുമ്പള പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. മക്കള്‍: കൃതിക്, കൃപ.
അതേസമയം, മരണത്തില്‍ ദുരൂഹത ഉയര്‍ന്നതിനെ തുടര്‍ന്ന് മൃതദേഹം പരിയാരത്ത് പോസ്റ്റ് മോര്‍ട്ടം ചെയ്തു. സംഭവത്തില്‍ സംശയത്തെ തുടര്‍ന്ന് ഒരു അധ്യാപകനെ പൊലീസ് ചോദ്യം ചെയ്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
Post a Comment
0 Comments