ഉപ്പള (www.evisionnews.co): പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗല്‍പാടി പഞ്ചായത്തിലും പ്രമേയം പാസാക്കി. ഇച്ചിലങ്കോട് വാര്‍ഡ് മെമ്പര്‍ മഞ്ജുനാഥ പ്രസാദ് റായാണ് പ്രമേയം അവതരിപ്പിച്ചത്. ഉപ്പള ഗേറ്റ് വാര്‍ഡ് മെമ്പര്‍ മുഹമ്മദ് പിന്താങ്ങി. 23അംഗ ഭരണസമിതിയില്‍ അഞ്ചു ബി.ജെ.പി അംഗങ്ങളും മുട്ടംവാര്‍ഡ് സ്വതന്ത്ര അംഗം സഞ്ജീവനും പ്രമേയത്തിനെ എതിര്‍ത്തു.
രാജ്യത്തെ വിഭജിക്കുന്നതിനും മതേതരത്വം തകര്‍ക്കുന്നതിനും കാരണമാകുന്ന നിയമം പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് ശാഹുല്‍ ഹമീദ് ബന്തിയോട് അധ്യക്ഷത വഹിച്ചു. ജമീല സിദ്ധീഖ്, ബി.എം മുസ്തഫ, റസാഖ് ബപ്പായിത്തൊട്ടി, ആയിഷ ഫാരിസ്, സുജാത ഷെട്ടി, ഉമേഷ് ഷെട്ടി, അബ്ദുല്‍ റഹ്മാന്‍ ബേക്കൂര്‍, ജലീല്‍ അടക്ക, ഫാത്തിമ, ബീഫാത്തിമ, ആയിഷ റഫീഖ്, സീനത് ബീഗം, ഷംഷാദ് ബീഗം, സുഹറ പ്രമേയ ചര്‍ച്ചയില്‍ സംസാരിച്ചു.
Post a Comment
0 Comments