ഉദുമ (www.evisionnews.co) : കൊച്ചിയില്‍ നടന്ന പൗരത്വ ഭേദഗതി ബില്ലിനെതിരായുള്ള പൗരത്വ റാലിയെ കുറിച്ച് ഫേസ് ബുക്കില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ ഉദുമ ഗ്രാമ പഞ്ചായത്ത് ജീവനക്കാരന്‍ പ്രണവന്‍ പള്ളത്തിനെതിരെ മുസ ലിം യൂത്ത് ലീഗ് ഉദുമ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കും പൊലീസിലും ഡി.ഡി.പിക്കും പരാതി നല്‍കി. യൂത്ത് ലീഗിന് വേണ്ടി മണ്ഡലം സെക്രട്ടറി ഹാരിസ് അങ്കക്കളരിയാണ് പരാതി നല്‍കിയത്.
മുസ്‌ലിം ലീഗ് ഉദുമ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി, മുസ്‌ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം സത്താര്‍ മുക്കുന്നോത്ത്, ഹാരിസ് അങ്കക്കളരി, ടി.കെ ഹസീബ്, ആബിദ് മാങ്ങാട്, ഹംസ മുക്കുന്നോത്ത്, അബ്ദുല്‍ റഹ്മാന്‍ കറാമ, ഹസന്‍ മുക്കുന്നോത്ത്, ഫൈസല്‍ ബങ്കണ സംബന്ധിച്ചു.
Post a Comment
0 Comments