കാസര്‍കോട് (www.evisionnews.co): എസ്.എസ്.എല്‍ സി പ്ലസ് ടു പരീക്ഷകള്‍ ഏകീകരിക്കാനുള്ള നീക്കത്തില്‍ നിന്നും പിന്തിരിയണമെന്ന് കാസര്‍കോട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന എയ്ഡഡ് ഹയര്‍സെക്കന്ററി ടീച്ചേര്‍സ് അസോസിയേഷന്‍ (എ.എച്ച്.എസ്.ടി.എ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ഹയര്‍സെക്കന്ററിയെ തകര്‍ക്കുന്ന ലയന നടപടികള്‍ക്കെതിരെ ഹൈകോടതി സ്റ്റേയും ഉണ്ടായിട്ടും ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം വിദ്യാഭ്യാസ മേഖലയുടെ താളംതെറ്റിച്ചു കൊണ്ടിരിക്കുകയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍ പ്രസ്താവിച്ചു.
രാവിലെ ഒമ്പത് മണിക്ക് ജില്ലാ പ്രസിഡന്റ് പ്രിന്‍സ് മോന്‍ വി.പി പതാക ഉയര്‍ത്തി. ഈവര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എം. രാജേന്ദ്രന്‍ നായറെയും എഴുപതു പ്രാവശ്യം രക്തദാനം ചെയ്ത ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് പി. രതീഷ് കുമാറിനെയും സംസ്ഥാന കലോത്സവ കമ്മിറ്റി ഭാരവാഹികളായ ജി.ജി തോമസ്, സുകുമാരന്‍ പൂച്ചക്കാട്, റഫീഖ് കേളോട്ട് എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. യു.ഡി.എഫ് കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. എ.എച്ച്.എസ്.ടി.എ സംസ്ഥാന സെക്രട്ടറി ജിജി തോമസ്, ബ്ലോക്ക് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ കെ. ഖാലിദ്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുഭാഷ് നാരായണ്‍, വി.എന്‍ പ്രസാദ്, മെജോ ജോസഫ്, പ്രവീണ്‍ കുമാര്‍ സംസാരിച്ചു.
Post a Comment
0 Comments