കാസര്‍കോട് (www.evisionnews.co): ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ കോടതി അഞ്ചു വര്‍ഷം കഠിനതടവിനും 25000രൂപ പിഴയടക്കാനും ശിക്ഷിച്ചു. കരിവേടകം പള്ളക്കാട് ദര്‍ഘാസിലെ ചന്ദ്രനെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതി ജഡ്ജി ടി.കെ നിര്‍മല ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടുമാസം അധികതടവ് അനുഭവിക്കണം. പള്ളക്കാട്ടെ രാജപ്പന്റെ മകനും ഓട്ടോ ഡ്രൈവറുമായ രതീഷിനെ വാക്കത്തികൊണ്ട് വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ് ചന്ദ്രന്‍.
2018 ഒക്ടോബര്‍ ഒന്നിന് ഉച്ചക്ക് 1.30 മണിയോടെ കരിവേടകം ഓട്ടോസ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ ഉച്ചയൂണ് കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന രതീഷിനെ ചന്ദ്രന്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രതീഷ് മംഗളൂരിവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. എസ്.ഐ ടി ദാമോദരനാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റു ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. ബാലകൃഷ്ണന്‍ ഹാജരായി.
Post a Comment
0 Comments