മംഗളൂരു (www.evisionnews.co): സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന തരത്തില്‍ പ്രകോപന പ്രസംഗം നടത്തിയെന്ന് ആരോപിച്ച് മുന്‍ മന്ത്രിയും മംഗളൂരുവിലെ കോണ്‍ഗ്രസ് എം.എല്‍.എ യു.ടി. ഖാദറിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. ദക്ഷിണ കന്നട യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി സന്ദേശ്കുമാര്‍ ഷെട്ടി നല്‍കിയ പരാതിയിലാണ് കലാപത്തിന് പ്രേരിപ്പിക്കല്‍, മത സ്പര്‍ധ വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി മംഗളൂരു സൗത്ത് പൊലീസ് കേസെടുത്തത്.
ചൊവ്വാഴ്ച ദക്ഷിണ കന്നട ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസ് നടത്തിയ ധര്‍ണയിലാണ് യു.ടി ഖാദര്‍ വിവാദ പരാമര്‍ശം നടത്തിയതെന്നാണ് യുവമോര്‍ച്ചയുടെ ആരോപണം. പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയാല്‍ കര്‍ണാടക കത്തുമെന്നായിരുന്നു പരാമര്‍ശമെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. തന്റെ പ്രസംഗം തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്ന് യു.ടി. ഖാദര്‍ ട്വിറ്ററില്‍ പ്രതികരിച്ചു.
Post a Comment
0 Comments