കാസര്‍കോട് (www.evisionnews.co): ക്രിസ്മസ് അവധി ദിവനങ്ങള്‍ആഘോഷമാക്കാന്‍ ജില്ലയിലേക്കെത്തുന്ന സഞ്ചാരികളെ എതിരേല്‍ക്കാന്‍ ബേക്കല്‍ ഒരുങ്ങിത്തുടങ്ങി. ഡിസംബര്‍ 24മുതല്‍ ജനുവരി ഒന്നുവരെ ബേക്കലില്‍ എത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് കാര്‍ഷിക പുഷ്പമേളയും ഭക്ഷ്യമേളയും കടല്‍ത്തീര കായികമേളയുമൊക്കെയാണ്. ബേക്കലിന്റെ അകത്തളങ്ങളിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാനായി അണിയറയില്‍ വിവിധ പരിപാടികളൊരുക്കുന്ന തിരക്കിലാണ്അഗ്രി ഹോര്‍ട്ടി സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മ.
മേളയ്ക്ക് മുന്നോടിയായി ഡിസംബര്‍ 24ന് രാവിലെ 10പത്തിന് ഘോഷയാത്ര നടക്കും. തുടര്‍ന്ന് 10.30ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷനാകും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയാകും. എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എം.സി ഖമറുദ്ദീന്‍, എം. രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് എം.ഗൗരി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മധു ജോര്‍ജ് മത്തായി, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. വീണാറാണി, ബി.ആര്‍.ഡി.സിഎം.ഡി ടി.കെ മന്‍സൂര്‍ സംബന്ധിക്കും. ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ. രവീന്ദ്രന്‍ നന്ദിയും പറയും.
Post a Comment
0 Comments