Type Here to Get Search Results !

Bottom Ad

മംഗളൂരുവിലെ പോലീസ് വെടിവെയ്പില്‍ അന്വേഷണം പ്രഖ്യാപിച്ചു: കര്‍ഫ്യൂ ഇനി രാത്രികാലത്ത് മാത്രം

(www.evisionnews.co) പൗരത്വ ഭേദഗതിക്കെതിരെ മംഗളൂരുവില്‍ നടന്ന പോലീസ് വെടിവയ്പ്പുമായി ബന്ധപ്പെട്ട് അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയാണ് അന്വേഷണം പ്രഖ്യാപിച്ചത്. വെടിവയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്നലെ മംഗളൂരുവില്‍ നിന്ന് മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തിലും അന്വേഷണം നടക്കും. മംഗളൂരുവിലെ കര്‍ഫ്യു ഇളവ് ചെയ്തു. ഇനി രാത്രി കാലത്ത് മാത്രമായിരിക്കും കര്‍ഫ്യു.

ഇന്ന് വൈകുന്നേരം മൂന്ന് മുതല്‍ വൈകിട്ട് ആറ് മണി വരെ കര്‍ഫ്യു ഉണ്ടായിരിക്കില്ല. നാളെ പകല്‍ സമയത്തും കര്‍ഫ്യു ഉണ്ടായിരിക്കില്ലെന്നാണ് തീരുമാനം. മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ കൂടി പങ്കെടുത്ത പൊലീസ് ഉന്നതരുടെ യോഗത്തിലാണ് തീരുമാനം. എന്നാല്‍ മംഗളൂരുവില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിക്കില്ല.




Post a Comment

0 Comments

Top Post Ad

Below Post Ad