(www.evisionnews.co)ബിഹാറില്‍ ദേശീയ പൗരന്മാര്‍ക്കുള്ള രജിസ്റ്റര്‍ (എന്‍ആര്‍സി) നടപ്പാക്കില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സൂചിപ്പിച്ചു. പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ പട്ടിക (എന്‍ആര്‍സി) ക്കുമെതിരെ രാജ്യവ്യാപകമായി വന്‍ പ്രതിഷേധം നടക്കുന്ന അവസരത്തില്‍ സഖ്യകക്ഷിയായ ബിജെപിക്ക് പ്രശനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതാണ് നിതീഷ് കുമാറിന്റെ പ്രസ്താവന. ''കഹെ കാ എന്‍ആര്‍സി (എന്ത് എന്‍ആര്‍സി)?'' - ഒരു പത്രപ്രവര്‍ത്തകന്റെ ചോദ്യത്തിനുള്ള പ്രതികരണം ഈ വിഷയത്തില്‍ ബിഹാര്‍ മുഖ്യമന്ത്രിയുടെ കാഴ്ചപ്പാട് വെളിപ്പെടുത്തി.
ശനിയാഴ്ച നിതീഷ് കുമാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രശാന്ത് കിഷോര്‍ അവകാശപ്പെട്ട കാര്യങ്ങളും നിതീഷ് കുമാറിന്റെ വാക്കുകള്‍ സ്ഥിരീകരിക്കുന്നു. ബിഹാറില്‍ എന്‍ആര്‍സി ഉണ്ടാവില്ലെന്ന് നിതീഷ് കുമാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് വോട്ടെടുപ്പ് തന്ത്രജ്ഞനില്‍ നിന്നും ജനതാദള്‍ യുണൈറ്റഡ് നേതാവായി മാറിയ പ്രശാന്ത് കിഷോര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
എന്‍ആര്‍സിയെ കുറിച്ച് വിശദമായി സംസാരിക്കുമെന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നെങ്കിലും മുഖ്യമന്ത്രി ഒരിക്കലും ഔദ്യോഗികമായി ഇതിനെകുറിച്ച് പറഞ്ഞിട്ടില്ല.
പൗരത്വ നിയമത്തെ പാര്‍ട്ടി യോഗങ്ങളിലും പത്രസമ്മേളനങ്ങളിലും വിമര്‍ശിച്ചതിനെ തുടര്‍ന്ന് നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡിലെ ഒരു വിഭാഗം, പൗരത്വ നിയമ വിഷയത്തില്‍ അദ്ദേഹത്തിന്റെ മനസ്സ് പെട്ടെന്ന് മാറിയതില്‍ പ്രകോപിതരായിട്ടുണ്ട്.
Post a Comment
0 Comments