
കാഞ്ഞങ്ങാട് (www.evisionnews.co): പൗരത്വഭേദഗതി നിയമത്തിനെതിരെ കാഞ്ഞങ്ങാട് നഗരത്തില്‍ മുസ്ലിം ലീഗ് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ സംഘര്‍ഷം. സമരക്കാരും പോലീസും തമ്മില്‍ ഉന്തുംതള്ളും നടന്നു. ഇതിനിടയില്‍ പോലീസ് ലാത്തിചാര്‍ജും ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. കോട്ടച്ചേരിയില്‍ നിന്നും പുതിയകോട്ടയിലേക്കു പുറപ്പെട്ട പൗരത്വത്വ ബില്ലിനെതിരെയുള്ള മാര്‍ച്ച് പുതിയ കോട്ടയില്‍ വെച്ച് സംഘര്‍ഷത്തിലേക്കു നിങ്ങുകയായിരുന്നു.
ഹൊസ്ദുര്‍ഗ് ട്രഷറിക്ക് പിന്നില്‍ നിന്നും പോലീസിന് നേരെ കല്ലേറുമുണ്ടായി. ടിബി റോഡില്‍ നിന്നും പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചപ്പോള്‍ പോലീസ് തടഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത്. ലീഗ് പ്രകടനത്തിന് നേരെ പുതിയ കോട്ടയില്‍ വെച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതായും ലീഗ് കേന്ദ്രങ്ങള്‍ ആരോപിച്ചു.
Post a Comment
0 Comments