മഞ്ചേശ്വരം (www.evisionnews.co): പോലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ കൊലചെയ്യപ്പെട്ട സംഭവമായി മംഗളൂരുവില്‍ നടക്കുന്ന പ്രതിഷേധ സംഭവത്തെ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാള മാധ്യമ പ്രവര്‍ത്തകറെ പോലീസ് കസ്റ്റഡിയിലെടുത്തത്തില്‍ പ്രതിഷേധിച്ചും മാധ്യമ പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യം അറിയിച്ചും യൂത്ത് ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൊസങ്കടിയില്‍ വായമൂടിക്കെട്ടി പ്രകടനം നടത്തി.
പ്രതിഷേധ സംഗമം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എകെഎം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഫാറൂഖ് ചെക്ക്‌പോസ്റ്റ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മജീദ് മച്ചംപാടി സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് എ. മുഖ്താര്‍, ജനറല്‍ സെക്രട്ടറി ബി.എം മുസ്തഫ, ഉപാധ്യക്ഷന്‍ കെ.എഫ് ഇഖ്ബാല്‍, എം.എസ്.എഫ് ജില്ലാ സെക്രട്ടറി സിദ്ദീഖ് മഞ്ചേശ്വരം, മുസ്തഫ ഉദ്യാവര്‍, റിയാസ് ഉദ്യാവര്‍, ഹനീഫ് കുച്ചിക്കാട്, ഫാറൂഖ് ഹൊസബെട്ടു, ഇര്‍ഷാദ് ചെക്ക്‌പോസ്റ്റ്, അപ്പി ബെകുര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
Post a Comment
0 Comments