ദേശീയം (www.evisionnews.co): പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം അടങ്ങുന്നില്ല. രാജ്യത്ത് പലയിടങ്ങളിലും പ്രതിഷേധം ആക്രമാസക്തമായി. മീററ്റില്‍ പോലീസ് സ്റ്റേഷന്‍ കത്തിച്ചു. പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വെള്ളിയാഴ്ച ഉത്തര്‍പ്രദേശില്‍ ആറുപേരാണ് മരിച്ചത്. മീററ്റില്‍ രാവിലെ മുതല്‍ സംഘര്‍ഷവാസ്ഥ നിലനിന്നിരുന്നു. പ്രതിഷേധം പിന്നീട് അക്രമാസക്തമാകുകയും പലയിടങ്ങളിലും നിയന്ത്രണാതീതമാകുകയും ചെയ്തു.
സംസ്ഥാനത്ത് അലിഗഢിലും മീററ്റിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മീററ്റില്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്സിനെ എത്തിച്ചിട്ടുണ്ട്. പലയിടത്തും വാഹനങ്ങള്‍ കത്തിച്ചു. ആക്രമണങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് യുപി ഡിജിപി വീണ്ടും മുന്നറിയിപ്പ് നല്‍കി.
Post a Comment
0 Comments