മംഗളൂരു (www.evisionnews.co): പൗരത്വബില്ലില്‍ പ്രക്ഷോഭം ആളിക്കത്തുന്ന മംഗളൂരുവില്‍ കര്‍ഫ്യൂ തുടരുന്നു. പ്രതിഷേധം കനക്കുമെന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നേരത്തെ 18മുതല്‍ 20ന് അര്‍ധരാത്രി വരെ മംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വ്യാഴാഴ്ച വൈകിട്ടോടെ നിരോധനാജ്ഞ ലംഘിച്ച് ശക്തമായ പ്രതിഷേധമാണ് മംഗളൂരുവിലുണ്ടായത്. ഇതേതുടര്‍ന്ന് ശനിയാഴ്ച അര്‍ധരാത്രി വരെ കര്‍ഫ്യൂ നീട്ടുകയായിരുന്നു.
സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരള - കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ പോലീസ് പരിശോധന ശക്തമാക്കി. കേരളത്തില്‍ നിന്നും മംഗളൂരുവിലേക്ക് പോകുന്ന സ്വകാര്യ വാഹനങ്ങള്‍ തലപ്പാടി ടോള്‍ ഗേറ്റിന് സമീപം തടഞ്ഞ് പരിശോധിച്ച ശേഷം മാത്രമാണ് കടത്തിവിടുന്നത്. കാസര്‍കോട് നിന്നും കെ.എസ്.ആര്‍.ടി.സിയുടെ ഒരു ഷെഡ്യൂളും സര്‍വീസ് നടത്തിയില്ല. ഇന്നലെയും ഇത് തന്നെയായിരുന്ന ുസ്ഥിതി.
Post a Comment
0 Comments