കാസര്‍കോട് (www.evisionnews.co): രാജ്യത്തെ ജനങ്ങളെ മതത്തിന്റെ പേരില്‍ വിഭജിക്കുന്ന പൗരത്വ നിയമത്തിനെതിരെ പ്രതിഷേധമറിയിച്ച് കാസര്‍കോട്ടെ യുവാക്കള്‍ നിര്‍മിച്ച ഹ്രസ്വചിത്രം 'പൗരത്വം' സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നു. ഹ്രസ്വ ചിത്രം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തബ്ഷീര്‍ അബ്ദുല്ലയാണ് ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റംഷീദ് അബ്ദുല്ലയും തബ്ഷീര്‍ അബ്ദുല്ലയും ചേര്‍ന്നാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്.
അലിഭായ് സാലത്തടുക്കയാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാജ്യത്ത് നിലനില്‍ക്കുന്ന പ്രതിഷേധങ്ങളോട് ഐക്യദാര്‍ഢ്യമായി പുറത്തിറക്കിയ ഷോര്‍ട്ട് ഫിലിമിന് വലിയ രീതിയിലുള്ള പ്രചാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Post a Comment
0 Comments