കോയമ്പത്തൂര്‍ (www.evisionnews.co): കോയമ്പത്തൂരില്‍ ദേശീയ പാതയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ കോയമ്പത്തൂര്‍ പോത്തനൂര്‍ മെയിന്‍ റോഡിലാണ് അപകടമുണ്ടായത്.ചിറ്റൂര്‍ നല്ലേപ്പിള്ളി സ്വദേശികളാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കാറിലുണ്ടായിരുന്ന മറ്റ് നാല് പേര്‍ ചികിത്സയിലാണ്. ഇവര്‍ വിമാനത്താവളത്തിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്.
പാലക്കാട് ഭാഗത്ത് നിന്നും പോവുകയായിരുന്ന എട്ടംഗ സംഘം സഞ്ചരിച്ച കാറും – സേലം ഭാഗത്ത് നിന്നും വന്ന ടാങ്കര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. നല്ലേപ്പിള്ളി വാരിയത്ത്കാട് ഗംഗാധരന്റെ മകന്‍ രമേശ്, രമേശിന്റെ പന്ത്രണ്ട് വയസുള്ള മകന്‍ ആദിഷ്, ഇവരുടെ ബന്ധു മീര, മീരയുടെ 7 വയസുള്ള മകന്‍ ഋഷികേഷ് എന്നിവരാണ് മരിച്ചത്. കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ശേഷം പാലക്കാട് നല്ലേപ്പിള്ളിയിലെ വീട്ടിലെത്തിക്കും
പരിക്കേറ്റ ആതിര, നിരഞ്ജന, വിപിന്‍ദാസ് എന്നിവരും ബന്ധുക്കളാണ്. നല്ലേപിള്ളി സ്വദേശിയായ ഡ്രൈവര്‍ രാജനും പരിക്കേറ്റു. ഇവര്‍ സുന്ദരപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Post a Comment
0 Comments