ദേശീയം (www.evisionnews.co): ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ത്താനൊരുങ്ങി റെയില്‍വേ. കിലോ മീറ്ററിന് അഞ്ചു പൈസ മുതല്‍ 40പൈസ വരെ വര്‍ധനവ് വരുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിരക്ക് വര്‍ധനവിന് കഴിഞ്ഞ മാസം പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നല്‍കിയിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് ടിക്കറ്റ് നിരക്ക് കൂട്ടാനുള്ള ഇന്ത്യന്‍ റെയില്‍വെയുടെ നീക്കം. ചരക്ക് നീക്കത്തില്‍ നിന്നും ഇന്ത്യന്‍ റെയില്‍വേയുടെ വരുമാനം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള ഏഴു മാസത്തിനിടെ 19,412 കോടി കുറഞ്ഞു. പ്രതീക്ഷിച്ചതിലും കുറഞ്ഞ വളര്‍ച്ചാ നിരക്കിന് പുറമെ, യാത്രാനിരക്കില്‍ നിന്നുള്ള വരുമാനത്തിലും കുറവുവന്നു. പ്രതീക്ഷിച്ചത് 1.18 ലക്ഷം കോടിയുടെ വരുമാനമായിരുന്നെങ്കിലും കിട്ടിയത് 99,223കോടി മാത്രമായിരുന്നു.
Post a Comment
0 Comments