കുമ്പള (www.evisionnews.co): കുമ്പള പഞ്ചായത്ത് ഓഫീസില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെയും സെക്രട്ടറി ഉള്‍പ്പെടെയുള്ള പ്രധാന ഉദ്യോഗസ്ഥരെ അടിക്കടി സ്ഥലംമാറ്റിയും ഭരണസ്തംഭനം സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ഭരണസമിതി അംഗങ്ങള്‍ കുമ്പള പഞ്ചായത്ത് ഓഫിസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. ഇപ്പോഴത്തെ ഭരണസമിതി അധികാരമേറ്റത്തിന് ശേഷം എട്ടാമത്തെ സെക്രട്ടറിയാണ് കുമ്പള പഞ്ചായത്തില്‍ നിലവിലുള്ളത്.
ഫെബ്രുവരിയില്‍ സര്‍വീസ് അവസാനിക്കുന്ന സെക്രട്ടറി ഇപ്പോള്‍ അവധിയില്‍ പോയിരിക്കുകയാണ് ഒരു വര്‍ഷം മുമ്പ് വന്ന അസിസ്റ്റന്റ് സെക്രട്ടറിക്കും സ്ഥലം മാറ്റത്തിനുള്ള ഉത്തരാവായിട്ടുണ്ട്. ജൂനിയര്‍ സൂപ്രണ്ടും അവധിയില്‍ പോയിരിക്കുകയാണ്. അഞ്ച് യു.ഡി ക്ലര്‍ക്കുമാര്‍ വേണ്ടിടത്ത് മൂന്ന് പേരാണുള്ളത്. അതില്‍ രണ്ടുപേരും അവധിയിലാണ്. വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസിലെത്തുന്ന സാധാരണക്കാര്‍ക്കും പദ്ധതി നിര്‍വഹണത്തിനും തടസമാക്കുന്ന തരത്തില്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള പ്രധാന ഉദ്യോഗസ്ഥരുടെ ഒഴിവുകള്‍ നികത്താത്തതില്‍ പ്രതിഷേധിച്ചാണ് ഭരണസമിതി അംഗങ്ങള്‍ സമരത്തിന് ഇറങ്ങിയത്.
എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ക്ലര്‍ക്ക് നിയമനം നടത്താതെ രണ്ടു വര്‍ഷത്തിലേറെയായി. പദ്ധതി പ്രവര്‍ത്തനങ്ങളും മറ്റും നേതൃത്വം വഹിക്കേണ്ട അസിസ്റ്റന്റ് എഞ്ചിനിയര്‍മാരടക്കം താത്കാലിക ജീവനക്കാരെന്നതും ഓഫീസ് പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ജില്ലയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പഞ്ചായത്തായ കുമ്പള പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തനത്തെ ഉദ്യോഗസ്ഥ ക്ഷാമം അവതാളത്തിലാക്കിയിരിക്കുകയാണെന്ന് ഭരണസമിതി അംഗങ്ങള്‍ ആരോപിച്ചു.
അടിയന്തിരമായി പ്രശ്‌നത്തിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ ഡി.ഡി.പി ഓഫീസ് ഉപരോധം, പ്രതീകാത്മക ഓഫീസ് അടച്ചിടല്‍ സമരം, സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉള്‍പ്പെടെ സംഘടിപ്പിക്കുമെന്ന് പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത പ്രസിഡന്റ് കെ.എല്‍ പുണ്ടരീകാക്ഷ പറഞ്ഞു. വൈസ് പ്രസിഡന്റ് ഗീത ഷെട്ടി അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ ബി.എന്‍. മുഹമ്മദലി, എ.കെ. ആരിഫ്, ഫാത്തിമ അബ്ദുല്ല കുഞ്ഞി, മറിയമ്മ മൂസ, ഹഫ്‌സ ഷംസുദ്ധീന്‍, സുഹറ ബി.എ റഹ്മാന്‍, സൈനബ, അരുണ എം. ആള്‍വ, മുരളിധരയാദവ്, രമേശ് ഭട്ട്, മുഹമ്മദ് കുഞ്ഞി, ഖൈറുന്നിസ ഖാദര്‍, ആയിഷ മുഹമ്മദ്, സുജിത്ത് റൈ, സുധാകര കാമത്ത്, ഹരീഷ്, പുഷ്പലത പ്രസംഗിച്ചു.
Post a Comment
0 Comments