കാസര്‍കോട് (www.evisionnews.co): നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് നടന്ന മെമ്പര്‍ഷിപ്പ് കാമ്പയിന്റെ കാസര്‍കോട് മണ്ഡലം സമ്മേളനം നാളെ കാസര്‍കോട് ടൗണില്‍ നടക്കും. സമ്മേളനത്തിന്റെ ഭാഗമായി വൈകിട്ട് മൂന്നു മണിക്ക് വൈറ്റ്ഗാര്‍ഡ് പരേഡും യുവജന റാലിയും തായലങ്ങാടിയില്‍ നിന്നാരംഭിക്കും.
തുടര്‍ന്ന് സമാപന സമ്മേളന നഗരിയായ പുതിയ ബസ് സ്റ്റാന്റില്‍ സമാപ്പിക്കും. സമാപന സമ്മേളനത്തില്‍ സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടി കെ.എം ഷാജി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടി മുജീബ് കാടേരി മുഖ്യപ്രഭാഷണം നടത്തും. എ.കെ.എം അഷ്‌റഫ് പ്രമേയം അവതരിപ്പിക്കും. മുസ്ലിം ലീഗ് പോഷക സംഘടനയുടെ നേതാക്കള്‍ സംസാരിക്കും. മണ്ഡലത്തില്‍ ഏഴു പഞ്ചായത്ത് ഘടകങ്ങളും 105ശാഖ കമ്മിറ്റികളും നിലവില്‍ വന്നതായി പ്രസിഡന്റ് സഹീര്‍ ആസിഫ്, ജനറല്‍ സെക്രട്ടറി സിദ്ധീഖ് സന്തോഷ് നഗര്‍ അറിയിച്ചു.
Post a Comment
0 Comments