Type Here to Get Search Results !

Bottom Ad

ലോക ഫുട്‌ബോള്‍ ദിനത്തില്‍ കൊര്‍ദോവ കോളജ് ഫുട്‌ബോള്‍ ഫെസ്റ്റ് നടത്തി

ചെര്‍ക്കള (www.evisionnews.co): ലോക ഫുട്‌ബോള്‍ ദിനത്തില്‍ ഇന്ദിരാനഗര്‍ കൊര്‍ദോവ കോളജ് വിദ്യാര്‍ത്ഥി യൂണിയന്റെ ആഭിമുഖ്യത്തില്‍ ഫുട്‌ബോള്‍ ഫെസ്റ്റ് സംഘടിപ്പിച്ചു. മാന്യ വിന്‍ ടെച്ച് സ്റ്റേഡിയത്തില്‍ നടന്ന ഫുട്‌ബോള്‍ ദിനാചരണം ജില്ലാ പാരലല്‍ കോളജ് അസോസിയേഷന്‍ പ്രസിഡന്റ് കാപ്പില്‍ കെ.ബി.എം ഷരീഫ് ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍മാരായ എം.എ നജീബ്, റൗഫ് ബാവിക്കര, വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരാവാഹികളായ അഷ്‌ക്കര്‍ പൊവ്വല്‍, ഇഷാന്‍ അട്ക്കത്ത് ബയല്‍, ഇര്‍ഫാദ് ദേലമ്പാടി, സിദ്ദീഖ് മാങ്ങാട്, സാഹുല്‍ കുമ്പഡാജെ നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad