കാസര്‍കോട് (www.evisionnews.co): രാജ്യത്തെ പ്രബല ന്യൂനപക്ഷമായ മുസ്്‌ലിംകളെ രണ്ടാംതരം പൗരന്മാരാക്കാനുള്ള സംഘ്പരിവാര്‍ അജണ്ടയുടെ ഭാഗമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്്‌ലിം ലീഗ് പഞ്ചായത്ത് മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ടി.ഇ അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, മണ്ഡലം പ്രസിഡന്റ് എ.എം കടവത്ത് അബ്ബാസ് ബീഗം, വി.എം മുനീര്‍, അഷ്‌റഫ് എടനീര്‍, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, എ.എ അസീസ്, ഹമീദ് ബെദിര, സഹീര്‍ ആസിഫ്, അജ്മല്‍ തളങ്കര, അഷ്ഫാഖ് തുരുത്തി, റഹ്മാന്‍ തൊട്ടാന്‍, കെ.എം അബ്ദുല്‍ റഹ്്മാന്‍, ഹബീബ് തുരുത്തി, ഫിറോസ് അട്ക്കത്ത്ബയല്‍, ബി.യു അബ്ദുല്ല, ഗഫൂര്‍ തളങ്കര, അഷ്‌റഫ് നീര്‍ച്ചാല്‍, റഹ്മാന്‍ പടിഞ്ഞാര്‍ നേതൃത്വം നല്‍കി.
> ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെര്‍ക്കളയില്‍ പ്രതിഷേധ പ്രകടനം നടത്തി. മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. കെ. അബ്ദുല്ലക്കുഞ്ഞി മുഖ്യപ്രഭാഷണം നടത്തി.ബി.കെ അബ്ദുസമദ്, അധ്യക്ഷത വഹിച്ചു. പി.ഡി.എ റഹ്മാന്‍ സ്വാഗതം പറഞ്ഞു. മൂസ. ബി ചെര്‍ക്കള, എം.എ മക്കാര്‍, ഒ.പി ഹനീഫ, സി.എ അഹമ്മദ് കബീര്‍, എ. അഹമ്മദ് ഹാജി, ഹാഷിം ബംബ്രാണി, നാസര്‍ ചായിന്റടി, കാദര്‍ ഹാജി ചെങ്കള, അബ്ദുല്ല, ഹസന്‍ നെക്കര, ഹാരിസ് തായല്‍, സി.ടി റിയാസ്, സി. സലിം അജ്മല്‍ മിര്‍ഷാന്‍, അര്‍ഫാത്ത് കൊവ്വല്‍ നേതൃത്വം നല്‍കി.
> മധൂര്‍: പഞ്ചായത്ത് മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ ഉളിയത്തടുക്കയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് ഹാരിസ് ചൂരി, ഹബിബ് ചെട്ടുംകുഴി, യു. ബഷീര്‍ ഹനീഫ് ചൂരി, മജിദ് പട്‌ള, മുത്തലിബ് പാറക്കെട്ട്, ഇഖ്ബാല്‍ ചൂരി, മജീദ് പടിഞ്ഞാര്‍, മുഹമ്മദ് കുഞ്ഞി ഖിളര്‍, റഹ്്മാന്‍ കൊല്ലമ്പാടി മന്‍സൂര്‍ അറന്തോട്, ജുനൈദ് ചൂരി, മുഹമ്മദ് കുഞ്ഞി ചൂരി നേതൃത്വം നല്‍കി.
> കുമ്പഡാജെ പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തിന് പ്രസിഡന്റ് എം. അബൂബക്കര്‍, അലി തുപ്പക്കല്‍, അബു ഹാപ്പി, നൂറുദ്ധീന്‍ ബെളിഞ്ച, ബി.ടി അബ്ദുല്ല, സി.എച്ച് ശിഹാബ്, ബഷീര്‍ മാര്‍പ്പനടുക്ക, സിറാജ് അബ്ദുല്ല, അലി മാര്‍പ്പനടുക്ക, ഫാറൂഖ് മുനിയൂര്‍,
മുജീബ് കുമ്പഡാജെ, മുഹമ്മദ്, മജീദ്, ബഷീര്‍, അന്‍വര്‍, അബ്ദുല്‍ റഹ്മാന്‍, ഫാറൂഖ് അന്നടുക്ക, മജീദ് അന്നടുക്ക നേതൃത്വം നല്‍കി.
Post a Comment
0 Comments