കാസര്‍കോട് (www.evisionnews.co): ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ് എന്ന പ്രമേയത്തില്‍ ഡിസംബര്‍ 20മുതല്‍ 23വരെ കോഴിക്കോട് നടക്കുന്ന എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 'മാലിക്ക് ദീനാര്‍ സഹിഷ്ണുതയുടെ സന്ദേശവാഹകര്‍' എന്ന വിഷയത്തില്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചരിത്ര സെമിനാര്‍ സംഘടിപ്പിച്ചു. കാസര്‍കോട് ടി.എ ഇബ്രാഹിം സ്മാരക ഹാളില്‍ സെമിനാര്‍ മുസ്്‌ലിം ലീഗ് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ സ്വാഗതം പറഞ്ഞു. ഡോ. സി. ബാലന്‍, സിദ്ധിഖ് നദ്‌വി ചേരൂര്‍ വിഷയാവതരണം നടത്തി. എംഎ നജീബ് മോഡറേറ്ററായി.
മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍ എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി, യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, ഹരിത ജില്ലാ പ്രസിഡന്റ് ഷാഹിദ റാഷിദ്, ആബിദ് ആറങ്ങാടി, സിഐഎ ഹമീദ്, കബീര്‍ ചെര്‍ക്കള, മുസ്തഫ മച്ചിനടുക്കം, അസറുദ്ധീന്‍ മണിയനോടി, റംഷീദ് തോയമ്മല്‍, സിദ്ധീഖ് മഞ്ചേശ്വര്‍, സലാം ബെളിഞ്ചം, അഷ്‌റഫ് ബോവിക്കാനം, സയ്യിദ് താഹാ തങ്ങള്‍, സവാദ് അംഗടിമൊഗര്‍, റഫീഖ് വിദ്യാനഗര്‍, ജംഷീദ് ചിത്താരി, സാലിസ സംസാരിച്ചു.
Post a Comment
0 Comments