Type Here to Get Search Results !

Bottom Ad

പറമ്പില്‍ ജോലിക്കിടെ കുളത്തില്‍ വീണ് യുവാവ് മരിച്ചു


മഞ്ചേശ്വരം (www.evisionnews.co): പറമ്പില്‍ ജോലിക്കിടെ കാല്‍വഴുതി കുളത്തില്‍ വീണ് യുവാവ് മരിച്ചു. മിയാപദവ് ബാളിയൂരിലെ പരേതനായ നാരായണന്റെ മകന്‍ ദാമോദരനാ (25)ണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ജങ്കാറിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങിന്‍ തൈക്ക് വളം ഇടുന്നതിനായി ഇലകള്‍ പറിക്കുന്നതിനിടെയാണ് അപകടം. കൂടെയുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. കൂലിപ്പണിക്കാരനാണ് ദാമോദരന്‍. മാതാവ്: കല്യാണി.

Post a Comment

0 Comments

Top Post Ad

Below Post Ad