കാസര്‍കോട് (www.evisionnews.co): കാസര്‍കോടിനൊരിടം കൂട്ടായ്മയുടെ രണ്ടാമത് കാസര്‍കോട് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഫ്രെയിംസ്-19 ഡിസംബര്‍ 29, 30, 31 തിയതികളിലായി കാസര്‍കോട് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. 29നു രാവിലെ 10മണിക്ക് സംവിധായകന്‍ ഷരീഫ് ഈസ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും. ചലചിത്രോത്സവത്തിന്റെ ഭാഗമായി ഹൃസ്വചിത്ര അവാര്‍ഡും നല്‍കുന്നുണ്ട്. ഏറ്റവും മികച്ച ചിത്രത്തിന് അമ്പതിനായിരവും രണ്ടും മൂന്നും ചിത്രങ്ങള്‍ക്ക് ഇരുപതിനായിരം പത്തായിരം രൂപയും യഥാക്രമം നല്‍കും. സംവിധായകരായ ജിയോ ബേബി, അനുരാജ് മനോഹര്‍ എന്നിവരാണ് ജൂറി അംഗങ്ങള്‍.
31നു വൈകിട്ട് അവാര്‍ഡ് വിതരണത്തോടെ സമാപിക്കും. ഗൗതം സൂര്യ, പ്രതാപ് ജോസഫ്, സുസ്‌മേഷ് ചന്ത്രോത്ത്, അനു ചന്ദ്ര തുടങ്ങിയ ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ വിവിധ ഓപ്പണ്‍ ഫോറങ്ങളില്‍ സംബന്ധിക്കും. രണ്ടാമത് ചലച്ചിത്രമേള പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധ വേദി കൂടിയായിരിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ സുബിന്‍ ജോസ്, കെപിഎസ് വിദ്യാനഗര്‍, അഹ്റാസ് അബൂബക്കര്‍, മോഹന്‍ദാസ് വയലാംകുഴി, പവീഷ് കുമാര്‍, ശ്രീരാഗ്, അഖില്‍രാജ് പങ്കടുത്തു.
Post a Comment
0 Comments