കാസര്‍കോട് (www.evisionnews.co): കാസര്‍കോടിന് കലയുടെയും രുചിയുടെയും ഉത്സവം സമ്മാനിച്ച് കാസര്‍കോട് ഫ്‌ളീ മാര്‍ക്കറ്റ്. കലാരംഗങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന കാസര്‍കോടിന്റെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും കാസര്‍കോടിന് രുചിപ്പെരുമകളെ പരിചയപ്പെടുത്തുന്നതിനുമായി ഡിസംബര്‍ 21 മുതല്‍ കാസര്‍കോട് എം.ജി റോഡില്‍ തുടങ്ങിയ കാസര്‍കോട് ഫ്‌ളീ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവുന്നു. രാവുകള്‍ക്ക് കലയുടെ നിറംപകരുന്നതിനൊപ്പം പുതുമയാര്‍ന്ന പലഹാരങ്ങളുടെയും കരകൗശല ഉത്പന്നങ്ങളുടെയും പ്രദര്‍ശന വിപണന വേദി കൂടിയാണി കാസര്‍കോട് ഫ്‌ളീ. രണ്ടുദിവസം പിന്നിട്ട കാസര്‍കോടിന്റെ മാര്‍ക്കറ്റ് ഉത്സവത്തിലേക്ക് നിരവധി പേരാണ് എത്തിയത്. ഇന്നലെ മാത്രം അയ്യാരത്തോളം പേരാണ് വിവിധ സ്റ്റാളുകള്‍ സന്ദര്‍ശിക്കാനെത്തിയത്.
21ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്ത പരിപാടി ഇന്ന് രാത്രിയോടെ സമാപിക്കും. ടീക്കോ സ്‌റ്റോഡിയോ അവതരിപ്പിക്കുന്ന മ്യൂസിക് ബാന്റ്, അശ്വിനിയും സംഘവും അവതരിപ്പിക്കുന്ന ക്ലാസികല്‍ ഡാന്‍സ്, റാപ് ഫ്യൂഷന്‍, ഒപ്പന എന്നിവ ഇന്ന് അരങ്ങേറും. കഴിഞ്ഞ ദിവസങ്ങളിലായി ഐവ കിഡ്‌സ് റാംപ് വാക്ക്, ജാബിര്‍- ഷൈമ കപ്പിള്‍ കണ്ടസ്റ്റ്, മിസ്റ്റര്‍ ഇഡന്റെ നൃത്തം, ലൈവ് മാജിക്, ഖവാലി, സഫര്‍ ബാന്റ് തുടങ്ങിയ അരങ്ങേറി. ഖാലിദ് ഷാന്‍, ഷഹ്‌സമാന്‍ തൊട്ടാന്‍, ഹാരിസ് അബുബക്കര്‍, നവാല്‍ ബി.കെ എന്നിവരാണ് അണിയറ ശില്‍പികളാണ്. കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു, ടി.എ ഷാഫി, റഫീഖ് കേളോട്ട് എന്നിവര്‍ അഡൈ്വസറി ബോര്‍ഡ് അംഗങ്ങളാണ്.
Post a Comment
0 Comments