കാസര്‍കോട് (www.evisionnews.co): അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ പ്രതിഷേധമായി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ച് കാടകം മൂടാംകുളം ഡി.വൈ.എഫ്.ഐ യൂണിറ്റ്. ഉള്ളിയടക്കം നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കൂടിയ സാഹചര്യത്തില്‍ പുതിയ പ്രതിഷേധ വഴിയുമായി ഡി.വൈ.എഫ്.ഐ രംഗത്തെത്തിയത്. പരിപാടിയെക്കാള്‍ സമ്മാനമാണ് കൗതുകം. ടൂര്‍ണമെന്റില്‍ വിജയികള്‍ക്ക് രണ്ടര കിലോ ഉള്ളിയാണ് സമ്മാനമായി നല്‍കുക. രണ്ടാം സമ്മാനം ഒന്നര കിലോ ഉള്ളിയും. നേരത്തെ പെട്രോള്‍ വില അടിക്കടി ഉയരുന്ന സാഹചര്യത്തില്‍ പെട്രോള്‍ സമ്മാനമായി ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരുന്നു.
രണ്ടര കിലോ ഉള്ളി സമ്മാനം: വിലക്കയറ്റത്തിനെതിരെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ച് ഡിവൈഎഫ്‌ഐ
11:58:00
0
കാസര്‍കോട് (www.evisionnews.co): അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ പ്രതിഷേധമായി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ച് കാടകം മൂടാംകുളം ഡി.വൈ.എഫ്.ഐ യൂണിറ്റ്. ഉള്ളിയടക്കം നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കൂടിയ സാഹചര്യത്തില്‍ പുതിയ പ്രതിഷേധ വഴിയുമായി ഡി.വൈ.എഫ്.ഐ രംഗത്തെത്തിയത്. പരിപാടിയെക്കാള്‍ സമ്മാനമാണ് കൗതുകം. ടൂര്‍ണമെന്റില്‍ വിജയികള്‍ക്ക് രണ്ടര കിലോ ഉള്ളിയാണ് സമ്മാനമായി നല്‍കുക. രണ്ടാം സമ്മാനം ഒന്നര കിലോ ഉള്ളിയും. നേരത്തെ പെട്രോള്‍ വില അടിക്കടി ഉയരുന്ന സാഹചര്യത്തില്‍ പെട്രോള്‍ സമ്മാനമായി ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരുന്നു.
Post a Comment
0 Comments