ദേശീയം (www.evisionnews.co): പൗരത്വ നിയമഭേദഗതി ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കാനിരിക്കെ രൂക്ഷ വിമര്‍ശനവുമായി ശിവസേന രംഗത്ത്. പൗരത്വ ഭേദഗതി ബില്‍ അദൃശ്യമായി ഹിന്ദു-മുസ്ലീം വിഭജനത്തിന് വഴിയൊരുക്കുന്നുവെന്ന് ശിവസേന പറഞ്ഞു. മുഖപത്രമായ സാംനയിലെ എഡിറ്റോറിയലിലാണ് ശിവസേന ഇക്കാര്യങ്ങള്‍ പറയുന്നത്.
പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട തങ്ങളുടെ നിലപാട് എന്താണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വ്യക്തമാക്കണമെന്നും എഡിറ്റോറിയലില്‍ ശിവസേന ആവശ്യപ്പെട്ടുന്നു. പൗരത്വ ഭേദഗതി ബില്‍ വോട്ട് ബാങ്ക് സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചാണോയെന്നും ശിവസേന ചോദിക്കുന്നു.
ഹിന്ദുക്കളെ സംബന്ധിച്ച് ഇന്ത്യയല്ലാതെ മറ്റൊരു രാജ്യവും ഇല്ലെന്ന കാര്യം ഞങ്ങള്‍ അംഗീകരിക്കുന്നു. എന്നാല്‍ പൗരത്വ ഭേദഗതി ബില്ലിലൂടെ വോട്ട് ബാങ്ക് സൃഷ്ടിച്ചെടുക്കാനാണ് ശ്രമമെങ്കില്‍ അത് രാജ്യത്തിന് നല്ലതല്ല. ഹിന്ദു കുടിയേറ്റക്കാര്‍ക്ക് മാത്രം പൗരത്വം നല്‍കാനുള്ള തീരുമാനം രാജ്യത്ത് ഒരു മതയുദ്ധത്തിന് വഴിയൊരുക്കുമോയെന്നും ശിവസേന കുറിച്ചു.
Post a Comment
0 Comments