കര്‍ണാടക: (www.evisionnews.co) കര്‍ണാടക ഉപതരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തി ബി.ജെ.പി മുന്നേറ്റം. ഉപതിരഞ്ഞെടുപ്പ് നടന്ന 15 മണ്ഡലങ്ങളില്‍ പന്ത്രണ്ടിലും ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ ലീഡ് തുടരുകയാണ്. ഇതിന് പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ ആഘോഷം ആരംഭിച്ചു. പാര്‍ട്ടി ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും മധുര വിതരണം നടത്തിയും ആഘോഷം തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ്സ് രണ്ടു സീറ്റില്‍ ലീഡ് ചെയ്യുമ്പോള്‍ ഒരു മണ്ഡലത്തില്‍ സ്വതന്ത്രനാണ് ലീഡ് നേടിയിരിക്കുന്നത്. ശിവാജി നഗറിലും ഹുന്‍സൂരിലും മാത്രമാണ് കോണ്‍ഗ്രസ്സ് ലീഡ് നേടിയിരിക്കുന്നത്. ജെഡിഎസ് എവിടെയും ലീഡ് ചെയ്യുന്നില്ല.
ഹോസ്‌കോട്ട് മണ്ഡലത്തില്‍ ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും സ്ഥാനാര്‍ഥികളെ പിന്നിലാക്കി സ്വതന്ത്രനും മുന്‍ ബി.ജെ.പി നേതാവുമായ ശരത് ബച്ചെഗൗഡയാണ് 1700 വോട്ടിന് ലീഡ് ചെയ്യുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സുമലതയ്ക്കു വേണ്ടി മാണ്ഡ്യയില്‍ പ്രചാരണം നയിച്ചത് ശരത്താണ്. ബി.എസ്.യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന ഉപതിരഞ്ഞെടുപ്പാണിത്. എംഎല്‍എമാര്‍ കൂറുമാറി ബിജെപി പാളയത്തിലെത്തിയിട്ടും സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെടുന്നത് കോണ്‍ഗ്രസിനും ജെഡിഎസിനും കനത്ത തിരിച്ചടിയാകും.
Post a Comment
0 Comments