കാസര്‍കോട് (www.evisionnews.co): കണ്ണൂരില്‍ വിമാനത്താവളം വന്നതോടെ മംഗലാപുരത്ത് വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടായതായി കണക്കുകള്‍. കാസര്‍കോട് ജില്ലയില്‍ നിന്നടക്കമുള്ള പ്രവാസികള്‍ കണ്ണൂര്‍ വിമാനത്താവളത്തെ ആശ്രയിച്ചതാണ് ഇടിവിന് കാരണം. 2018- 19 വര്‍ഷത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 1.3 ശതമാനം കുറവാണ് മംഗലാപുരം വിമാനത്താവത്തില്‍ ഉണ്ടായിരിക്കുന്നത്. 2,240,664 യാത്രക്കാരാണ് ഈ കാലയളവില്‍ മംഗലാപുരം വിമാനത്താവളത്തിലൂടെ പോയത്. 2017-18 വര്‍ഷത്തില്‍ അത് 2,269,949 യാത്രക്കാരെ കയറ്റിവിട്ട് റെക്കാര്‍ഡ് വളര്‍ച്ച മംഗലാപുരത്തിനുണ്ടായിരുന്നു. അത് 2018-19 വര്‍ഷത്തില്‍ താഴോട്ട് പോയി.
2017-18 വര്‍ഷത്തില്‍ 30.8ശതമാനത്തിന്റെ വളര്‍ച്ചയാണ് മംഗലാപുരത്തുണ്ടായത്. അതാണ് കണ്ണൂര്‍ വിമാനത്താവളം വന്ന തോടെ ഇടിഞ്ഞത്. മംഗലാപുരത്തെ ആശ്രയിച്ചിരുന്ന കാസര്‍കോട് ജില്ലക്കാര്‍ കണ്ണൂര്‍ വിമാനത്താവളത്തെ ആശ്രയിക്കാന്‍ തുടങ്ങിയിരിക്കുന്നതിന്റെ സൂചനയാണ് ഇത്. മംഗലാപുരം വിമാത്താവളത്തില്‍ കാസര്‍കോട്ടെ യാത്രക്കാര്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ പല തവണകളായി വലിയ രീതിയില്‍ വാര്‍ത്തയായിരുന്നു. ഇതു സംബന്ധിച്ച് നിരവധി പരാതികള്‍ നിലനില്‍ക്കുന്നമുണ്ട്. ഉദ്യോഗസ്ഥരുടെ പീഡനം മൂലം നിരവധി പേര്‍ക്ക് യാത്ര മുടങ്ങുകയും ചെയ്തിരുന്നു. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ കണ്ണൂരില്‍ നിന്നും വന്നാല്‍ കൂടുതല്‍ പേര്‍ മംഗലാപുരത്തെ കയ്യൊഴിയാനാണ് സാധ്യത.
Post a Comment
0 Comments