Type Here to Get Search Results !

Bottom Ad

ബേക്കല്‍ കോട്ടയുടെ പ്രതിരൂപം കാണാന്‍ കീക്കാത്തെ കുട്ടികള്‍ സുകുമാരന്‍ പൂച്ചക്കാടിന്റെ വീട്ടിലെത്തി


പള്ളിക്കര (www.evisionnews.co): പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 'പ്രതിഭകളോടൊപ്പം' എന്ന പരിപാടിയുടെ ഭാഗമായാണ് കീക്കാന്‍ ആര്‍.ആര്‍.എം ജി.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ചിത്രകാരനും പൊതുപ്രവര്‍ത്തകനുമായ സുകുമാരന്‍ പൂച്ചക്കാടിന്റെ വീട്ടിലെത്തിയത്. വിദ്യാര്‍ത്ഥികളായ അനുഷിക, സനൂഷ, ഋഷികേശ്, അനൂപ്, സചിന്‍ തുടങ്ങി 15ഓളം വിദ്യാര്‍ത്ഥികളാണ് വീട്ടിലെത്തിയത്. സുകുമരന്റെ ഭാര്യ നിഷിത ടീച്ചര്‍, മക്കളായ സായന്ത്, സൗഗന്ധ് എന്നിവര്‍ കുട്ടികളെ സ്വീകരിച്ചു. പിന്നീട് സുകുമാരന്‍ പൂച്ചക്കാടിനെ പൂച്ചെണ്ട് നല്‍കി കുട്ടികള്‍ ആദരിച്ചു. 

ചിത്രകലയെ സംബന്ധിച്ചും പൊതുപ്രവര്‍ത്തനത്തെ പറ്റിയും കുട്ടികള്‍ സംവാദം നടത്തി. വേറിട്ട ഒരുപാട് അനുഭവങ്ങളാണ് ഇത്തരം സന്ദര്‍ശനത്തിലൂടെ ലഭിക്കുന്നതെന്ന് പ്രധാനാധ്യാപകന്‍ പി. മണികണ്ഠന്‍ പറഞ്ഞു. അധ്യാപകരായ ബി. സിതരാമന്‍, ടി.വി നിര്‍മ്മല, പി.വി സുമതി എന്നിവര്‍ക്കൊപ്പമാണ് കൂട്ടികള്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. മുറ്റത്ത് പൂന്തോട്ടത്തില്‍ നിര്‍മിച്ച മിനി ബേക്കല്‍ ഫോര്‍ട്ട് കുട്ടികള്‍ക്ക് കൗതുകമായി. കോട്ടയുടെ മുഴുവന്‍ ഭാഗങ്ങളായ കൊത്തളങ്ങളും ആയുധപ്പുരയും ഗസ്റ്റ് ഹൗസും കടല്‍ സീനുമടക്കം എല്ലാ ഭാഗങ്ങളും ഒറ്റനോട്ടത്തില്‍ കാണുന്ന വിധത്തിലാണ് മണ്‍കട്ടയും സിമെന്റും മറ്റു വസ്തുക്കളും ചേര്‍ന്ന് കൊണ്ട് നാലു വര്‍ഷം മുമ്പ് ബേക്കല്‍ കോട്ടയുടെ മാതൃക നിര്‍മിച്ചത്. നിര്‍മാണ സമയങ്ങളില്‍ ഒരുപാട് പേര്‍ നേരിട്ട് കാണാനെത്തിയിരുന്നു. മധുരപലഹാരങ്ങള്‍ കഴിച്ചാണ് കുട്ടികള്‍ മടങ്ങിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad