ഉപ്പള (www.evisionnews.co): കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് തെറിച്ചുവീണ് വീട്ടമ്മയ്ക്ക് പരിക്ക്. തിരുവനന്തപുരം നെടുമങ്ങാട്ടെ ഗിരിജ (55)ക്കാണ് പരിക്കേറ്റത്. കുമ്പള ഷിറിയ മുട്ടത്താണ് സംഭവം. ബസില്‍ നിന്നിറങ്ങവെ ബസ് മുന്നോട്ടെടുക്കുന്നതിനിടയില്‍ ഗിരിജ തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. നടുവിന് പരിക്കേറ്റ ഗിരിജയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post a Comment
0 Comments