കാസര്‍കോട് (www.evisionnews.co): വ്യാപാരിയെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയ സംഘത്തില്‍പെട്ട യുവതിയെയും പോലീസ് അറസ്റ്റു ചെയ്തു. ചൗക്കിയില്‍ വാടക ക്വാട്ടേഴ്സില്‍ താമസിക്കുന്ന സാജിദ (29) യെയാണ് കാസര്‍കോട് എസ്.ഐ. പി. നളിനാക്ഷനും സംഘവും അറസ്റ്റ് ചെയ്തത്. ഏതാനും ദിവസം മുമ്പ് വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പെടുന്ന കാഞ്ഞങ്ങാട്ടെ വ്യാപാരി കാസര്‍കോട് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷനത്തില്‍ സംഘത്തില്‍പെട്ട വിദ്യാനഗര്‍ പന്നിപ്പാറയില്‍ താമസക്കാരനായ അബു താഹിറി (22)നെ അറസ്റ്റ് ചെയ്തിരുന്നു. യുവതിയുള്‍പ്പെട്ട അഞ്ചംഗ സംഘമാണ് ഭീഷണിപ്പെടുത്തി ബ്ലാക്ക് മെയില്‍ ചെയ്ത ശേഷം രണ്ട് തവണകളായി 48,000 രൂപ തട്ടിയെടുത്തുവെന്നും പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി അറസ്റ്റിലാവുന്നത്. മൂന്നുപേര്‍ ഇനി പിടിയിലാവാനുണ്ടെന്ന് പോലീസ് പറഞ്ഞു.
Post a Comment
0 Comments