കാഞ്ഞങ്ങാട് (www.evisionnews.co): ജോലിക്കിടെ കുഴഞ്ഞുവീണ് കാഞ്ഞങ്ങാട് സ്വദേശി അബുദാബിയില്‍ മരിച്ചു. പാണത്തൂര്‍ ചെമ്പേരിയിലെ അഹമ്മദാ (53)ണ് മരിച്ചത്. മുസഫസനായ ഒമ്പതില്‍ ഐഡിയ എമിറേറ്റ്സ് കഫ്ത്തേരിയയിലെ ജീവനക്കാരനായിരുന്നു. ഡിസംബര്‍ എട്ടിന് പതിവുപോലെ ജോലിക്ക് പോയ അഹമ്മദ് രാത്രിയോടെ ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ഫലംകണ്ടില്ല.
ബളാല്‍ കല്ലഞ്ചിറയിലെ അസ്മയാണ് ഭാര്യ. മക്കള്‍: നജ്മ, അജ്മല്‍ (പ്ലസ് വണ്‍ വിദ്യാര്‍ത്ഥി). കെ.എം.സി.സി അബുദാബി നേതാവ് എം.എം നാസറിന്റെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി രാവിലെയോടെ മയ്യിത്ത് നാട്ടിലെത്തിച്ച് കല്ലഞ്ചിറ മഖാം പരിസരത്തെ ഖബര്‍സ്ഥാനില്‍ മറവു ചെയ്യും.
Post a Comment
0 Comments