കാസര്‍കോട് (www.evisionnews.co): സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന ത്രിദിന സന്ദേശയാത്ര സമാപിച്ചു. കുഞ്ചത്തൂരില്‍ നടന്ന സമാപന സമ്മേളനം ഹാമിദുല്‍ ഹാദി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നാസര്‍ അസ്ഹരി അധ്യക്ഷത വഹിച്ചു. എം.സി ഖമറുദ്ധീന്‍ എം.എല്‍.എ, മുഫത്തിശ് അബ്ദുല്‍ ഖാദര്‍ ഫൈസി സംസാരിച്ചു.
അറുപതാം വാര്‍ഷികത്തിന്റെ സന്ദേശം റൈഞ്ചിലെ ജനങ്ങളെ അറിയിക്കുന്നതിന് വേണ്ടി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റിയാണ് യാത്ര സംഘടിപ്പിച്ചത്. മൂന്നാം ദിനമായ ഇന്ന് കാസര്‍കോട് തളങ്കര മാലിക് ഇബ്നു ദീനാര്‍ മഖാമില്‍ പ്രാര്‍ത്ഥനക്ക് അബ്ദുല്‍ മജീദ് ബാഖവി നേതൃത്വം നല്‍കി. തുടര്‍ന്ന് സന്ദേശയാത്രയുടെ സഞ്ചാരത്തിന് തുടക്കംകുറിച്ച് ദീനാര്‍ നഗറില്‍ നടന്ന പൊതുസമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗവും ജില്ലാ പ്രസിഡന്റുമായ ഖാസി ത്വാഖ അഹമ്മദ് അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് ഉളിയത്തടുക്കയില്‍ നല്‍കിയ സ്വീകരണ ചടങ്ങ് എം.എസ്.എ പൂക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.യു.ബഷീര്‍ ഹാജി അധ്യക്ഷനായി.
നീര്‍ച്ചാലില്‍ അലി ഫൈസി ഉദ്ഘാടനം ചെയ്തു. മുനീര്‍ ഫൈസി അധ്യക്ഷനായി. കുമ്പളയില്‍ സിദ്ധീഖ് അസ്ഹരി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖാദര്‍ ഖാസിമി അധ്യക്ഷനായി. കമ്പാറില്‍ ഹുസ്സൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട് ഉദ്ഘാടനം ചെയ്തു.അബൂബക്കര്‍ മൗലവി ചൂരി അധ്യക്ഷനായി. ബംബ്രാണയില്‍ ജുനൈദ് ഫൈസി ഉദ്ഘാടനം ചെയ്തു. സുബൈര്‍ നിസാമി അധ്യക്ഷനായി.ബന്തിയോട്ട് ഷബീബ് ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ റസാഖ് മുസ്ലിയാര്‍ അധ്യക്ഷനായി. ഉപ്പള മണ്ണംകുഴിയില്‍ അബുല്‍ അക്രം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഇസ്മായില്‍ മുസ്ലിയാര്‍ അധ്യക്ഷനായി. വോര്‍ക്കാടി മജിര്‍പള്ളയില്‍ പാത്തൂര്‍ അഹമ്മദ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ആദം ഫൈസി അധ്യക്ഷനായി. ഹൊസങ്കടിയില്‍ സൈഫുള്ള തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സലാമ് ഫൈസി പേരാല്‍ അധ്യക്ഷനായി.
നജ്മുദ്ധീന്‍ തങ്ങള്‍ അല്‍ യമാനി നായകനായി വടക്കന്‍ മേഖലയില്‍ നടന്ന സന്ദേശ യാത്രയില്‍ ഉപനായകനായി അബൂബക്കര്‍ സാലൂദ് നിസാമി,ഡയറക്ടറായി മുഹമ്മദ് ഫൈസി കജ, കോഡിനേറ്ററായി അഷ്റഫ് മൗലവി മര്‍ദ്ദള, ജംഇയത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് ടി.പി അലി ഫൈസി, ജനറല്‍ സെക്രട്ടറി ഹുസ്സൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട് എന്നിവരും ഉണ്ടായിരുന്നു.
ഷമീര്‍ ഹൈതമി, ഉമറുല്‍ ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സുഹൈല്‍ ഹുദവി മവ്വല്‍, അഡ്വ. ഹനീഫ് ഹുദവി ദേലംപാടി, സുബൈര്‍ ദാരിമി പൈക്ക, സുഹൈര്‍ അസ്ഹരി, ഹമീദ് ഫൈസി പൊവ്വല്‍, ഹാഷിം ദാരിമി ദേലംപാടി, അഷ്റഫ് ഫൈസി കിന്നിംഗാര്‍, അഷ്റഫ് ദാരിമി കിന്നിംഗാര്‍, ഫര്‍ഹാന്‍, മൊയ്തു ചെര്‍ക്കള തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.
Post a Comment
0 Comments