പള്ളിക്കര (www.evisionnews.co): ഡിസംബര്‍ 16ന് പള്ളിക്കരയില്‍ നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം പുറത്തിറക്കുന്ന തീം സോംഗ് സി.ഡി സംഘാടക സമിതി ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ സോളാര്‍ കുഞ്ഞഹമ്മദ് ഹാജി യുവ വ്യവസായി അഷ്‌റഫ് മൗവ്വല്‍ അബുദാബിക്ക് നല്‍കി പ്രകാശനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ഹനീഫ കുന്നില്‍, മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ്് തൊട്ടി സാലിഹ് ഹാജി, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ഹാരിസ് തൊട്ടി, ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര, ട്രഷറര്‍ അബ്ബാസ് കൊളച്ചപ്പ്, എം.ബി ഷാനവാസ്, ഷറഫുദ്ധീന്‍ മഠം, ആഷിഖ് റഹ്മാന്‍, ബി.കെ നൗഷാദ്, സിറാജ് മടത്തില്‍, ഷാഫി മൗവ്വല്‍, നിസാര്‍ സഫ്‌നീസ്, അബ്ദുല്‍ റഹിമാന്‍ തൊട്ടി സംബന്ധിച്ചു.
Post a Comment
0 Comments