മാണിമൂല (www.evisionnews.co): കുറ്റിക്കോല്‍ പഞ്ചായത്ത് കൗണ്‍സില്‍ യോഗം ലത്തീഫ് പടുപ്പിന്റെ അധ്യക്ഷതയില്‍ മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് ഹാരിസ് തൊട്ടി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര പ്രമേയ പ്രഭാഷണം നടത്തി. ഡിസംബര്‍ 16ന് പള്ളിക്കരയില്‍ നടക്കുന്ന യൂത്ത് ലീഗ് ഉദുമ മണ്ഡലം സമ്മേളനം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
അബ്ദുല്ലക്കുഞ്ഞി പാലാര്‍, ഇ.കെ മുഹമ്മദ് കുഞ്ഞി, ഹൈദരലി പടുപ്പ്, അഷ്‌റഫ് മാണിമൂല, ഫൈസല്‍ പടുപ്പ്, മജീദ് ദാരിമി, തൗസിഫ് പടുപ്പ് പ്രസംഗിച്ചു. ഭാരവാഹികള്‍: ഫൈസല്‍ പടുപ്പ് (പ്രസി), അഷ്‌റഫ് മാണിമൂല, മജീദ് ദാരിമി (വൈസ് പ്രസി), ഹൈദരലി പടുപ്പ് (ജന. സെക്ര), തൗസീഫ് പടുപ്പ്, അബ്ദുല്‍ റഹിമാന്‍ മാണിമൂല (സെക്ര), സലാം മാണിമൂല (ട്രഷ).
Post a Comment
0 Comments