തെക്കില്‍ (www.evisionnews.co): അത്യുത്തര കേരളത്തിന്റെ ഗതകാല ചരിത്രത്തോടൊപ്പം സഞ്ചരിച്ച ചെമ്മനാട് മാഹിന്‍ക തറവാടിന്റെ അംശാവലിയിലെ തെക്കില്‍ മാളിക തറവാട് കുടുംബാംഗങ്ങള്‍ പൊയിനാച്ചി ആശിര്‍വാദ് ഓഡിറ്റോറിയത്തില്‍ സംഗമിച്ചു. കാസര്‍കോട് എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉദ്്ഘാടനം ചെയ്തു. ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ മുഖ്യാതിഥിയായി. ടി.എ അബ്ദുല്‍റഹ്മാന്‍(ജാസ്മിന്‍) അധ്യക്ഷത വഹിച്ചു. സുലൈമാന്‍ കെ.എം സ്വാഗതം പറഞ്ഞു. ഡോ. അഹമ്മദലി കുടുംബ ചരിത്രം അവതരിപ്പിച്ചു. ടി.എന്‍ അഹമ്മദ് ഹാജി, എല്‍ബിഎസ് പ്രിന്‍സിപ്പല്‍ ഷുക്കൂര്‍, റിട്ട. എസ്.പി ഹബീബ് റഹ്മാന്‍, ടി.എം മാഹിന്‍, ബി. മുഹമ്മദ് ഹനീഫ, ഷാഫി, കുഞ്ഞിബി, സുലൈഖ മാഹിന്‍, താഹിറ, മുഹ്‌സിന, ജാസ്മിന്‍ മാളിക, ഖലീല്‍ തെക്കില്‍ മജീദ് ടി.ടി തുടങ്ങിയവര്‍ സംസാരിച്ചു. ആഷിഫ് നന്ദി പറഞ്ഞു.
Post a Comment
0 Comments