കാസര്‍കോട് (www.evisionnews.co): പൗരത്വ നിയമഭേദഗതിക്കെതിരെ കാസര്‍കോട് സംയുക്ത മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ നാളെ നടക്കുന്ന പ്രതിഷേധ റാലിയുടെയും സംഗമത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഭരണഘടനയും മതേതരത്വവും വെല്ലുവിളി നേരിടുന്ന പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്തിലെനാനാവിഭാഗങ്ങളും ഏറ്റെടുത്ത പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന പ്രതിഷേധം കാസര്‍കോടിന്റെ പൊതുവായ വികാരമായിരിക്കുമെന്നാണ് സംയുക്ത ജമാഅത്ത് കമ്മിറ്റിയുടെ വിലയിരുത്തല്‍.
സംയുക്ത ജമാഅത്തിന്റെ കീഴിലുള്ളനൂറോളം ജമാഅത്തുകളില്‍ നിന്ന് പരമാവധി ആളുകള്‍ റാലിയിലും സംഗമത്തിലും പങ്കെടുക്കും. മതന്യൂനപക്ഷങ്ങളുടെ സങ്കടവും ആശങ്കയും കണക്കിലെടുത്ത് രാജ്യമെമ്പാടും നടക്കുന്ന പ്രക്ഷോഭത്തോടൊപ്പം നില്‍ക്കുന്ന ഭൂരിപക്ഷ സമുദായത്തിലെ പ്രമുഖരും സാധാരണക്കാരും കാസര്‍കോട് സംയുക്ത മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് ആരംഭിക്കുന്ന പ്രതിഷേധറാലി നഗരംചുറ്റി പുലിക്കുന്ന് മുനിസിപ്പല്‍ സന്ധ്യാരാഗം ഒഡിറ്റോറിയത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് നടക്കുന്ന സംഗമം സമസ്ത കേരള ജംയിയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും സംയുക്ത ജമാഅത്ത് ഖാസിയുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സംയുക്ത ജമാഅത്ത് പ്രസിഡന്റ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി ടി.ഇ അബ്ദുല്ല സ്വാഗതം പറയും.
മംഗലാപുരം- കീഴൂര്‍ സംയുക്ത ഖാസി ത്വാഖാ അഹമ്മദ് മൗലവി, യു.എം അബ്ദുല്‍ റഹിമാന്‍ മുസ്‌ലിയാര്‍, പിണങ്ങോട് അബൂബക്കര്‍ മുസ് ലിയാര്‍, അഡ്വ പി.വി സൈനുദ്ദീന്‍, കെ.എം അബ്ദുല്‍ മജീദ് ബാഖവി, ബി.എസ് അബുല്ലക്കുഞ്ഞി ഫൈസി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, അതീഖ് റഹ്മാന്‍ ഫൈസി, അബ്ദുല്‍ റസാഖ് അബ്‌റാര്‍, മിസാജ് സുല്ലമി വാരം, സി.ടി അഹമ്മദലി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, എം.സി ഖമറുദ്ധീന്‍ എം.എല്‍.എ, എ. അബ്ദുല്‍ റഹ്മാന്‍, കെ.പി സതീഷ് ചന്ദ്രന്‍, ഹക്കീം കുന്നില്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, എ. ഗോവിന്ദന്‍ നായര്‍, സി.എച്ച് കുഞ്ഞമ്പു, കെ.പി. കുഞ്ഞിക്കണ്ണന്‍, മുഹമ്മദ് വടക്കെകര, അസീസ് കടപ്പുറം, എന്‍.യു അബ്ദുല്‍ സലാം, എ. അബ്ദുല്‍ ഖാദര്‍പ്രസംഗിക്കും.
പ്രതിഷേധ റാലിയുടെയും സംഗമത്തിന്റെയും ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന സംയുക്ത ജമാഅത്ത് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ഇ അബ്ദുല്ല, ട്രഷറര്‍ എന്‍.എ അബൂബക്കര്‍ ഹാജി, കെ.എം അബ്ദുല്‍ മജീദ് ബാഖവി, കെ.എസ് മുഹമ്മദ് കുഞ്ഞി ഹാജി, അബ്ദുല്‍ കരീം കോളിയാട്, മൊയ്തീന്‍ കൊല്ലമ്പാടി, ഹാജി പൂന അബ്ദുല്‍ റഹ്മാന്‍ സംബന്ധിച്ചു.
Post a Comment
0 Comments