കോഴിക്കോട് (www.evisionnews.co): പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പിന്നില്‍ അണിനിരക്കുമെന്ന് സമസ്ത. മുഖപത്രമായ സുപ്രഭാതത്തിലാണ് സമസ്ത തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനം ഒറ്റക്കെട്ടായി ഈ സമരത്തിനെ പോരാടുമെന്നും കേരളത്തില്‍ അത് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ ഉറച്ച ശബ്ദം ജനത ആവേശത്തോടെയാണ് സ്വീകരിച്ചതെന്നും സുപ്രഭാതം പറയുന്നു.
ഈയൊരു ആശയം നടപ്പാക്കാന്‍ തുനിഞ്ഞിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയനോടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടും ഉമ്മന്‍ചാണ്ടിയോടും മതനിരപേക്ഷ കേരളം കടപ്പെട്ടിരിക്കുന്നു. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് യു.ഡി.എഫും എല്‍.ഡി.എഫും യോജിച്ച് സമരം നടത്തിയത് ഉചിതമായില്ലെന്നും എല്ലാവരോടും ആലോചിച്ചിട്ടില്ലെന്നും ഇനിയങ്ങനെയൊരു സമരം ഉണ്ടാവുകയില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ചു കളഞ്ഞതെന്നും വിമര്‍ശിക്കുന്നു.
Post a Comment
0 Comments