പയ്യന്നൂര്‍ (www.evisionnews.co): പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് രാജ്യവ്യപകമായി നടക്കുന്ന പ്രതിഷേധങ്ങളും സമരങ്ങളും അടിച്ചമര്‍ത്തുന്നതിന് പകരം രാജ്യത്ത് സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് അല്‍-അസ്ഹാര്‍ കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. ജാമിഅ: മില്ലിയ സര്‍വകലാശാലയിലെ പോലീസ് നരനായാട്ട് അങ്ങേയറ്റം അപലനീയമാണ്. പൗരത്വ നിയമ ദേതഗതി, എന്‍.പി.ആര്‍ പുതുക്കല്‍ എന്നീ വിഷയത്തില്‍ കേരള സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ യോഗം സ്വാഗതം ചെയ്തു.
കേന്ദ്ര കമ്മിറ്റിയോഗം സയ്യിദ് ഹുസൈന്‍ തങ്ങള്‍ അല്‍ അസ്ഹരി പട്ടാമ്പി അധ്യക്ഷത വഹിച്ചു. സയ്യിദ് കെ.പി.പി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജാമിഅ: അസ്ഹരിയ്യ പ്രിന്‍സിപ്പല്‍ പി.കെ അബൂബക്കര്‍ ഫൈസി കൊടുവള്ളി അനുഗ്രഹ പ്രഭാഷണം നടത്തി. കബീര്‍ ഫൈസി ചെറുകോട്, മഹ്മൂദ് സഅദി കുപ്പം പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സാജിഹു ശമീര്‍ അല്‍അസ്ഹരി ചേളാരി സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി സുഹൈര്‍ അസ്ഹരി പള്ളംകോട് നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: സയ്യിദ് മുഹമ്മദ് ഹുസൈന്‍ തങ്ങള്‍ അല്‍അസ്ഹരി പട്ടാമ്പി (പ്രസി), സയ്യിദ് ശാഹുല്‍ ഹമീദ് ജമലുല്ലൈലി കടലുണ്ടി, സയ്യിദ് ശാഹുല്‍ ഹമീദ് തങ്ങള്‍ പട്ടാമ്പി, ജലീല്‍ ഹസനി കുപ്പം, അനസ് ഹാദി തങ്ങള്‍ കര്‍ണാടക (വൈസ് പ്രസി), സാജിഹു ശമീര്‍ അല്‍ അസ്ഹരി ചേളാരി (ജന. സെക്ര), സുഹൈര്‍ അല്‍ അസ്ഹരി പള്ളംകോട് (വര്‍ക്കിംഗ് സെക്ര), ഹാരിസ് അല്‍ അസ്ഹരി കുപ്പം, താഹ അല്‍ അസ്ഹരി വടകര (സെക്ര), അബൂബക്കര്‍ സിദ്ധീഖ് അല്‍ അസ്ഹരി കാസര്‍കോട്(ട്രഷ), എ.വി.എ മജീദ് അല്‍ അസ്ഹരി പെരുമളബാദ് (ദഅവാ വിംഗ് ചെയര്‍), ഹാരിസ് അല്‍ അസ്ഹരി പുളിങ്ങോം, നദീര്‍ അല്‍ അസ്ഹരി മംഗലാപുരം(വൈസ് ചെയര്‍മാന്‍മാര്‍)അസ്ലംഅല്‍ അസ്ഹരിപൊയ്തുംകടവ്
(ജന: കണ്‍), റഷീദ് അല്‍ അസ്ഹരി, ഇബ്രാഹിം അല്‍ അസ്ഹരി പള്ളംകോട്, നൗഷാദ് അല്‍ അസ്ഹരി കിനാലൂര്‍ (കണ്‍), ഖലീല്‍ ഹസനി വാളാട് (മീഡിയ വിങ് ചെയര്‍), അമീന്‍ അല്‍ അസ്ഹരി മലപ്പുറം, ഇഖ്ബാല്‍ അല്‍ അസ്ഹരി കണ്ണൂര്‍ (വൈസ് ചെയര്‍), പി.എച്ച് അല്‍ അസ്ഹരി ആദൂര്‍ (ജന: കണ്‍), അഷ്‌കര്‍ അല്‍ അസ്ഹരി ഒതുക്കുങ്ങല്‍, നഫീര്‍ അല്‍ അസ്ഹരി മലപ്പുറം, ജാബിര്‍ അല്‍അസ്ഹരി മഴൂര്‍ (കണ്‍), എക്‌സിക്യൂട്ടീവ് അംഗങ്ങളായി നിബ്രാസ് അല്‍ അസ്ഹരി മടക്കിമല, അക്ബര്‍ അല്‍ അസ്ഹരി, അബ്ദു റഊഫ് അല്‍ അസ്ഹരി പടന്ന, ശംസുദ്ധീന്‍ ഹസനി മാണിയൂര്‍, മുദ്ദസ്സിര്‍ അല്‍ അസ്ഹരി ലക്ഷദീപ് എന്നിവരെ തെരഞ്ഞെടുത്തു.
Post a Comment
0 Comments