ദേശീയം (www.evisionnews.co): പൗരത്വ നിയമ ഭേദഗതിക്കെതിരായുള്ള പ്രതിഷേധങ്ങളെ ചെറുക്കാന്‍ രാജ്യവ്യാപക പ്രചാരണവുമായി ബി.ജെ.പി രംഗത്ത്. പൗരത്വ നിയമഭേദഗതിയെ കുറിച്ചും ദേശീയ പൗരത്വ റജിസ്റ്ററിനെക്കുറിച്ചും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടെന്നും ജനരോഷം ഉയരുന്ന സാഹചര്യത്തില്‍ ഇതിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ വ്യക്തത കൊണ്ടുവരേണ്ടതുണ്ടെന്നും ബിജെപി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറി ഭൂപേന്ദര്‍ യാദവ് പറഞ്ഞു.
ദേശീയ പൗരത്വ നിയമഭേദഗതി കൊണ്ടുവന്നതിന് പിന്നാലെ ഉയര്‍ന്ന വലിയ ജനകീയപ്രതിഷേധങ്ങളില്‍ പ്രതിരോധത്തിലായ ബിജെപി വിപുലമായ പ്രചാരണത്തിന് തുടക്കം കുറിക്കാനൊരുങ്ങുന്നു. പൗരത്വ നിയമഭേദഗതിയെക്കുറിച്ചും, ദേശീയ പൗരത്വ റജിസ്റ്ററിനെക്കുറിച്ചും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടെന്നും ജനരോഷം ഉയരുന്ന സാഹചര്യത്തില്‍ ഇതിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ വ്യക്തത കൊണ്ടുവരേണ്ടതുണ്ടെന്നും ബിജെപി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി ജനറല്‍ സെക്രട്ടറി ഭൂപേന്ദര്‍ യാദവ് പറഞ്ഞു.
വന്‍ പ്രചാരണം നടത്താന്‍ തന്നെയാണ് ബിജെപി ഒരുങ്ങുന്നത്. താഴേത്തട്ടില്‍ നിന്ന് പ്രചാരണം തുടങ്ങും. അടുത്ത പത്ത് ദിവസം രാജ്യവ്യാപകമായി സത്വരപ്രചാരണം ഉണ്ടാകും. വീടുവീടാന്തരം കയറി ദേശീയ പൗരത്വ റജിസ്റ്ററിനെക്കുറിച്ച് വിശദീകരിക്കലാണ് ആദ്യപടി. ഇത്തരമൊരു നിര്‍ദേശം ബിജെപി കീഴ്ഘടകങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു. രാജ്യവ്യാപകമായി മുന്നൂറ് ഇടങ്ങളില്‍ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തും. നിയമഭേദഗതിക്ക് അനുകൂലമായി രാജ്യത്ത് ആയിരം റാലികള്‍ സംഘടിപ്പിക്കും. ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന റാലികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും, ആഭ്യന്തരമന്ത്രി അമിത് ഷായും, ബിജെപി പ്രവര്‍ത്തനാദ്ധ്യക്ഷന്‍ ജെ പി നദ്ദയും പങ്കെടുക്കുന്നതിന് പുറമേയാണിത്.
Post a Comment
0 Comments