മേല്‍പറമ്പ് (www.evisionnews.co): ഡിസംബര്‍ 31ന് പള്ളിക്കരയില്‍ നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം സമ്മേളനത്തിന്റെ വിജയത്തിന് വേണ്ടി ചെമ്മനാട് പഞ്ചായത്തില്‍ വന്‍ഒരുക്കം. ശാഖാതലങ്ങളില്‍ കണ്‍വെന്‍ഷന്‍ നടത്തും. പൗരവകാശ റാലിയില്‍ ആയിരം പ്രവര്‍ത്തകരെയും വൈറ്റ്ഗാര്‍ഡ് ടീമിനെയും അണിനിരത്തും.
പഞ്ചായത്ത് യൂത്ത് ലീഗ് പ്രവര്‍ത്തക സമിതി യോഗം ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.ഡി ഹസന്‍ ബസരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നശാത്ത് പരവനടുക്കം സ്വാഗതം പറഞ്ഞു. ജില്ലാ പ്രവര്‍ത്തക സമിതി അംഗം ആഷിഫ് മാളികെ, മണ്ഡലം പ്രവര്‍ത്തക സമിതി അംഗം മൊയ്തു തൈര, ഹഫീസ് കീഴൂര്‍, ഷരീഫ് തായത്തൊടി, മുഹമ്മദ് കയലാങ്കൊള്ളി, ഫൈസല്‍ മൊട്ടയില്‍, ശരീഫ് കെ.എച്ച്, നവാസ് ചെമ്പിരിക്ക, ഫൈസല്‍ കീഴൂര്‍, മൊയ്തീന്‍ കല്ലട്ര, ഷമീം മേല്‍പറമ്പ്, ജാഫര്‍ സാദിഖ്, നാഫി തൈര, മുഹമ്മദ് സാജിദ്, ഇര്‍ഷാദ് കോളിയടുക്കം, ഷറഫുദ്ധീന്‍ നിസാമുദ്ധീന്‍ നഗര്‍ സംബന്ധിച്ചു.
Post a Comment
0 Comments