കാസര്‍കോട് (www.evisionnews.co): പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ ഡിസംബര്‍ 27ന് വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന പ്രതിഷേധ റാലിയും സംഗമവും വന്‍വിജയമാക്കാന്‍ കാസര്‍കോട് സംയുക്ത ജമാഅത്ത് കമ്മിറ്റി മതേതര ജനാധിപത്യ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
പവിത്രമായ ഭരണഘടനയെ തകര്‍ത്ത് മതത്തിന്റെ അടിസ്ഥാനത്തില്‍ ഭാരതത്തെ ഛിന്നഭിന്നമാക്കാനുള്ള നിക്ഷിപ്ത താല്‍പര്യക്കാരുടെ നീക്കത്തിനെതിരെ രാജ്യം ഒന്നായി നില്‍ക്കാന്‍ തീരുമാനിച്ചിട്ടുള്ള സാഹചര്യത്തില്‍ സംയുക്ത ജമാഅത്തിന്റെ പ്രതിഷേധ റാലിയും സംഗമവും കാസര്‍കോടിന്റെ പൊതുവായ പ്രതിഷേധമാക്കാന്‍ സ്റ്റിയറിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.
മൂന്നു മണിക്ക് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാരംഭിക്കുന്ന പ്രതിഷേധ റാലി എം.ജി റോഡ് താലൂക്ക് ഓഫീസ്- എയര്‍ലൈന്‍സ് ജംഗ്ഷന്‍ വഴി കെ.പി.ആര്‍ റോഡ് വഴി പുലിക്കുന്നില്‍ സമാപിക്കും.
തുടര്‍ന്ന് മുനിസിപ്പല്‍ സന്ധ്യരാഗം ഒഡിറ്റോറിയത്തില്‍ നടക്കുന്ന സംഗമത്തില്‍ മതരാഷ്ട്രീയം സാമൂഹിക സംഘടനകളിലെ നേതാക്കള്‍ സംബന്ധിക്കും. യോഗത്തില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ഇ അബ്ദുള്ള, ട്രഷറര്‍ എന്‍.എ അബൂബക്കര്‍ ഹാജി, കെ.എസ് മുഹമ്മദ് കുഞ്ഞി ഹാജി, കെ.ബി മുഹമ്മദ് കുഞ്ഞി, മൊയ്തീന്‍ കൊല്ലമ്പാടി, അബ്ദുല്‍ കരീം കോളിയാട്, ഹാഷിം ദാരിമി ദേലംമ്പാടി, ഹാജി പൂന അബ്ദുല്‍ റഹ്മാന്‍ സംബന്ധിച്ചു.
Post a Comment
0 Comments