കുമ്പള (www.evisionnews.co): മൂര്‍ഖന്റെ കടിയേറ്റ് യുവതി മരിച്ചു. പേരാല്‍ കണ്ണൂര്‍ കാമണവയലിലെ ഉമേശന്‍- ലീല ദമ്പതികളുടെ മകള്‍ ഊര്‍മിള (20)യാണ് മരിച്ചത്. വീടിന് പുറത്തെ ഷെഡില്‍ ഭക്ഷണം പാകംചെയ്യുന്നതിനിടെ പുല്ലാഞ്ചി മൂര്‍ഖന്റെ കടിയേല്‍ക്കുകയായിരുന്നു. ഉടന്‍ കുമ്പളയിലെ സ്വകാര്യസ്പത്രിയിലും എത്തിച്ചെങ്കിലും മരിച്ചിരുന്നു. അവിവാഹിതയാണ്. മലപ്പുറത്ത് സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിക്കാരിയായിരുന്നു. സഹോദരങ്ങള്‍: ഊര്‍വശി, ഉജിത് കുമാര്‍.
Post a Comment
0 Comments